കൂട്ടുകാർക്കൊപ്പം കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങി; ഒഴുക്കില്‍പ്പെട്ട് 17 കാരിക്ക് ദാരുണാന്ത്യം

Published : Jan 03, 2026, 04:56 PM IST
Drown Death

Synopsis

നാദാപുരം സ്വദേശിയായ നജയാണ് മരിച്ചത്. 17 വയസായിരുന്നു. മണ്ണൂരിലെ ബന്ധുവീട്ടിൽ എത്തിയ പെണ്‍കുട്ടി സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയത്. പിന്നാലെ അപകടത്തിൽപ്പെടുകയായിരുന്നു.

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ പെണ്‍കുട്ടി മുങ്ങി മരിച്ചു. നാദാപുരം സ്വദേശിയായ പതിനേഴുകാരി നജയാണ് മരിച്ചത്. മണ്ണൂരിലെ ബന്ധുവീട്ടിൽ എത്തിയ പെണ്‍കുട്ടി പതിനൊന്ന് മണിയോടെയാണ് സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയത്. പിന്നാലെ അപകടത്തിൽപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ മുങ്ങിയെടുത്ത് കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോളേജിലെ ആൺകുട്ടികളും പെൺകുട്ടികളും താമസിക്കുന്ന ഫ്ലാറ്റിൽ താമസക്കാരല്ലാത്തവർ എത്തുന്നുവെന്ന് പരാതി, പരിശോധനയിൽ ലഹരി വിൽപ്പനക്കാർ വലയിലായി
ബിഗ് സല്യൂട്ട് കേരള പൊലീസ്; 11കാരിയോട് ക്രൂരത, 5 ദിവസം കൊണ്ട് കുറ്റപത്രം; അതിവേഗം നീതി ഉറപ്പാക്കി, 71കാരന് കടുത്ത ശിക്ഷ