ഫോയിൽ പേപ്പറിൽ കുഴമ്പ് രൂപത്തിൽ ബ്രൗൺഷുഗർ, ലഹരി കൂട്ടാൻ കഞ്ചാവും, പശ്ചിമ ബംഗാൾ സ്വദേശി ഒടുവിൽ പിടിയിൽ

Published : Oct 03, 2025, 01:56 AM IST
Drugs arrest Trivandrum

Synopsis

മുക്കോല ഭാഗത്ത് അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ച് ബ്രൗൺഷുഗർ വിൽപ്പന നടത്തുന്നതിനിടയിലാണ് ഇയാളെ പിടികൂടിയത്.

തിരുവനന്തപുരം: അതിഥി തൊഴിലാളികൾക്കിടയിൽ ലഹരിമരുന്ന് വിൽപ്പന നടത്തിവന്ന പശ്ചിമ ബംഗാൾ സ്വദേശിയെ കുടുക്കി എക്സൈസ്. പശ്ചിമ ബംഗാളിൽ നിന്നും ബ്രൗൺ ഷുഗറും കഞ്ചാവും കടത്തി തലസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിൽപന വന്ന രാകേഷ് മണ്ഡൽ (23)നെ ആണ് നെയ്യാറ്റിൻകര എക്സൈസ് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെ നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രശാന്തിന്റെയും റേഞ്ച് പാർട്ടിയുടെയും സംയുക്തമായ നീക്കത്തിനൊടുവിലാണ് തന്ത്രപരമായി പ്രതിയെ പിടികൂടാൻ സാധിച്ചത്. മുക്കോല ഭാഗത്ത് അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ച് ബ്രൗൺഷുഗർ വിൽപ്പന നടത്തുന്നതിനിടയിലാണ് ഇയാളെ പിടികൂടിയത്.

അറസ്റ്റ് ചെയ്തത് മുക്കോലയിൽ നിന്ന്

ഇയാളുടെ പക്കൽനിന്നും 18.637 ഗ്രാം ബ്രൗൺ ഷുഗറും 22.15 ഗ്രാം കഞ്ചാവും കണ്ടെത്തി. അലുമിനിയം ഫോയിൽ പേപ്പറിൽ കുഴമ്പ് രൂപത്തിൽ ഒതുക്കം ചെയ്ത നിലയിൽ ബ്രൗൺ ഷുഗർ കണ്ടെടുത്തത്. മാർക്കറ്റിൽ 1.50 ലക്ഷം രൂപയോളം മൂല്യമുള്ള ബ്രൗൺഷുകാരും കഞ്ചാവുമാണ് കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ പക്കൽ നിന്നും 2200രൂപയും കണ്ടെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

വാഹനം വീണുകിടക്കുന്നത് കണ്ടത് വഴിയിലൂടെ പോയ യാത്രക്കാർ, കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവിന് ദാരുണാന്ത്യം
'കാർ ബൈക്കിന് സൈഡ് നൽകിയില്ല, വണ്ടിയിൽ തട്ടാൻ ശ്രമിച്ചു'; കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ