
കൊച്ചി: വിദ്യാർത്ഥികളിൽ നിന്ന് ലഹരിമരുന്ന് പിടികൂടി. പെരുമ്പാവൂർ അറക്കപ്പടിയിലാണ് കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ലഹരി മരുന്ന് പിടികൂടിയതായി പൊലീസ് അറിയിച്ചത്. വിദ്യാർത്ഥികൾ വാടകയ്ക്ക് താമസിക്കുന്ന റൂമിൽ നിന്നാണ് എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തത്. മൂന്നാം വർഷ ബിബിഎ വിദ്യാർത്ഥികളായ നെവിൻ മാത്യൂ,റിച്ചു റെജി, എൽബിൻ മാത്യു എന്നിവരാണ് പിടിയിലായത്.
ഇ ഡി വേട്ടയാടുന്നെന്ന പരാതിയില്ല, ഭയവുമില്ല; ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ലെന്ന് കെ സുധാകരൻ
ലഹരി മരുന്നിനെ കുറിച്ച് ലഭിച്ച സൂചനയെ തുടർന്നാണ് പൊലീസ് വിദ്യാർത്ഥികൾ താമസിക്കുന്നിടത്ത് പരിശോധന നടത്തിയത്. പരിശോധനയിൽ ലഹരിമരുന്ന് കണ്ടെടുക്കുകയായിരുന്നു. പൊലീസും ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്. വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതിനിടെ, വയനാട് സുൽത്താൻ ബത്തേരിയിൽ ന്യൂജെനറേഷൻ മയക്കുമരുന്നുമായി യുവാവ് പിടിയിലായി. കോഴിക്കോട് ഒളവണ്ണ സ്വദേശി ലബീബുൽ മുബാറക് ആണ് പിടിയിലായത്. സുൽത്താൻ ബത്തേരി സെൻട്രൽ ടൂറിസ്റ്റ് ഹോമിൽ നിന്നാണ് മുബാറക്കിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വയനാട് എസ്പിയുടെ സ്വാഡും ബത്തേരി പൊലീസും ചേർന്നാണ് അറസ്റ്റ് നടത്തിയത്. യുവാവിൽ നിന്നും 115 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. ഓണത്തിനോട് അനുബന്ധിച്ച് ജില്ലയിൽ പ്രത്യേക പരിശോധനകള്‍ നടന്നുവരികയായിരുന്നു. ഇതിന്‍റെ ഭാഗമായാണ് ടൂറിസ്റ്റ് ഹോമിലും റെയ്ഡ് നടന്നത്. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും ബത്തേരി വഴി കേരളത്തിലേക്ക് വ്യാപകമായി ലഹരി മരുന്ന് എത്തുന്നുണ്ടെന്നാണ് എക്സൈസിന്‍റേയും പൊലീസിന്‍റേയും കണ്ടെത്തൽ. ജില്ലയിൽ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.
നഗര മധ്യത്തിലെ പരസ്യ ബോര്‍ഡിലൂടെ അശ്ലീല വീഡിയോ പ്രദര്‍ശനം, ഹാക്കര്‍ പിടിയില്‍, കാരണം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam