മദ്യലഹരിയിൽ വടിയുമായി മതിൽ ചാടിക്കടന്ന് സ്വന്തം കുടുംബക്ഷേത്രത്തിലെത്തി, ഫ്യൂസ് ഊരി മാറ്റി അതിക്രമം; കേസെടുത്ത് പൊലീസ്

Published : Nov 30, 2025, 10:51 PM IST
Kudumbakshethram

Synopsis

ഹരിപ്പാട് ചിങ്ങോലിയിലെ കുടുംബക്ഷേത്രത്തിൽ മദ്യലഹരിയിലെത്തിയ യുവാവ് അതിക്രമം നടത്തി. പന്ത്രണ്ട് വിളക്ക് ചടങ്ങിനിടെ ക്ഷേത്രത്തിലെത്തിയ ഇയാൾ ബന്ധുക്കളെ ആക്രമിക്കുകയും സർപ്പക്കാവിലെ വിഗ്രഹം വലിച്ചെറിയുകയും ചെയ്തു. 

ഹരിപ്പാട്: മദ്യലഹരിയിൽ ക്ഷേത്രത്തിൽ യുവാവിന്‍റെ നേരം അതിക്രമം. ചിങ്ങോലി ആയിക്കാട് പറവടക്കതിൽ കുടുംബക്ഷേത്രത്തിലാണ് സ്വന്തം കുടുംബാംഗമായ ദിനേശ് അതിക്രമം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി 6.30 ന് ക്ഷേത്രത്തിൽ പന്ത്രണ്ട് വിളക്ക് ചടങ്ങ് നടന്നു വരുമ്പോൾ വടിയുമായി ക്ഷേത്ര മതിൽ ചാടിക്കടന്ന് മൈക്ക് സെറ്റ് ഓഫാക്കുകയും ക്ഷേത്രത്തിലെ ഫ്യൂസ് ഊരി മാറ്റുകയും ചെയ്തു. തുടർന്ന് ബന്ധുക്കളെ ആക്രമിച്ച ശേഷം സർപ്പക്കാവിലെ മണിനാഗ വിഗ്രഹമെടുത്ത് സമീപമുള്ള പറമ്പിലേക്ക് വലിച്ചെറിഞ്ഞു. പിന്നീട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വീട്ടിൽ കടന്നുചെന്ന് പ്രായമുള്ള ദമ്പതികളെ ദേഹോപദ്രവം ഏല്പിച്ചു. പ്രതിയുടെ ബന്ധുവായ സ്ത്രീയുടെ മൊഴിപ്രകാരം കരീലക്കുളങ്ങര പൊലീസ് കേസെടുത്തു.

PREV
Read more Articles on
click me!

Recommended Stories

റോഡിലേക്ക് പശു പെട്ടെന്ന് കയറിവന്നു, ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചു; പിന്നാലെ അപകടത്തിൽ ഡ്രൈവർ മരിച്ചു
മുൻപരിചയമുള്ള പെൺകുട്ടി സ്‌കൂളിലേക്ക് പോകുന്നത് കണ്ട് കാർ നിർത്തി, ലിഫ്റ്റ് വാഗ്ദാനം ചെയ്ത ശേഷം പീഡിപ്പിച്ചു; പോക്സോ കേസിൽ അറസ്റ്റ്