വെള്ളപ്പൊക്കമിറങ്ങിയില്ല; വള്ളം മറിഞ്ഞ് മരിച്ച താറാവ് കർഷകന്റെ മൃതദേഹം ഭാര്യവീട്ടിൽ സംസ്‍കരിച്ചു

By Web TeamFirst Published Aug 21, 2018, 1:20 PM IST
Highlights

വള്ളം മറിഞ്ഞ് മരിച്ച താറാവ് കർഷകന്റെ മൃതദേഹം വെള്ളപ്പൊക്കെത്തെ തുടർന്ന് ഭാര്യവീട്ടിൽ സംസ്കരിച്ചു. പള്ളിപ്പാട് മേടക്കടവ് പുത്തൻവീട്ടിൽ മണിയൻ (55) മൃതദേഹമാണ് വീട്ടിൽ വെള്ളം കറിയത് മൂലം ഭാര്യ വീടായ കരുവാറ്റയിലാണ് സംസ്കരിച്ചത്.

ഹരിപ്പാട്: വള്ളം മറിഞ്ഞ് മരിച്ച താറാവ് കർഷകന്റെ മൃതദേഹം വെള്ളപ്പൊക്കെത്തെ തുടർന്ന് ഭാര്യവീട്ടിൽ സംസ്കരിച്ചു. പള്ളിപ്പാട് മേടക്കടവ് പുത്തൻവീട്ടിൽ മണിയൻ (55) മൃതദേഹമാണ് വീട്ടിൽ വെള്ളം കറിയത് മൂലം ഭാര്യ വീടായ കരുവാറ്റയിലാണ് സംസ്കരിച്ചത്.  വ്യാഴാഴ്ച തൃശ്ശൂർ തൂവാന്നൂരിൽ വെച്ച് വെള്ളപ്പൊക്കത്തിൽ വള്ളം മറിഞ്ഞ് കാണാതാകുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ട് ദിവസത്തിന് ശേഷം മൃതദേഹം കിട്ടുകയും ചെയ്തു. 


തൂവാനൂർ, ചീരപറമ്പ് മേഖലകളിൽ താറാവുകളെ ഇറക്കി സമീപത്തെ പറമ്പിലെ ടെൻഡിലായിരുന്നു താമസം, ബുധനാഴ്ച വൈകിട്ട് പാടശേഖരത്തിൽ നിന്ന് പറമ്പിലേക്ക് വെള്ളം കയറി താ റാവുകൾ പോയി. ഇവയെ അന്വേഷിച്ച് കൊതുമ്പുവള്ളത്തിൽ മണിയനും സഹായിയും കുടി അന്വേഷിച്ച് ഇറങ്ങിയപ്പോൾ തോട്ടിലെ കുത്തൊഴുക്കിൽപ്പെട്ടാണ് അപകടമുണ്ടായത്. 1200 താറാവുകളെ രണ്ട് ലക്ഷം രൂപയ്ക്ക് വായ്പയെടുത്താണ് വളർത്തിയിരുന്നത്. 

click me!