
കായംകുളം: അച്ചന്‍കോവിലാറ്റില്‍ നിന്ന് വെള്ളം വന്ന് കരിപ്പുഴ തോട് പരന്നൊഴുകാന്‍ തുടങ്ങിയിട്ട് ദിവസങ്ങായി. മഴയൊഴിഞ്ഞിട്ടും പത്തിയൂര്‍ ഗ്രാമം വെള്ളത്താല്‍ ഒറ്റപ്പെട്ട നിലയില്‍. വെള്ളം വീടുകളില്‍ കയറിയതിനാല്‍ ഗ്രാമത്തിലുള്ളവര്‍ വീട് ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയം പ്രാപിച്ചിരിക്കുകയാണ്. പല വീടുകളിലെയും നിരവധി ആടുകളും പശുക്കിടാവുകളും, കോഴികളും ചത്തൊടുങ്ങി.
ചിറ്റാങ്കരി, പത്തിയൂര്‍ അമ്പലത്തിന്റെ മുന്‍വശം, പത്തിയൂര്‍ ഏവൂര്‍ മുട്ടം റോഡ് എന്നിവടങ്ങളില്‍ ഒരാള്‍ പൊക്കം വെള്ളം റോഡില്‍ കയറിയതിനാള്‍ ജനങ്ങള്‍ ആകെ ബുദ്ധിമുട്ടിലാണ്. കരകളില്‍ താമസിച്ചിരുന്ന രണ്ടായിരം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുകയും ചെയ്തത് മാത്രമാണ് അശ്വാസമെന്ന് അധികൃതര്‍ പറയുന്നു. പഞ്ചായത്ത്, ഓഫീസ്, വില്ലേജ് ഓഫീസ്, പ്രാഥമികാരോഗ്യകേന്ദ്രം തുടങ്ങിയവയും വെള്ളത്തില്‍ മുങ്ങി. അഞ്ച് ക്യാമ്പുകളിലായി രണ്ടായിരത്തോളം കുടുബങ്ങള്‍ ആണ് ഉള്ളത്. ഇനിയും ദിവസങ്ങള്‍ എടുക്കേണ്ടിവരും ഇവര്‍ക്ക് വീടുകളിലേക്ക് തിരികെപോകാന്‍. പമ്പയാറും അച്ചന്‍കോവിലാറും കരകവിഞ്ഞതോടെയാണ് പത്തിയൂര്‍ ഗ്രാമം വെള്ളത്തില്‍ മുങ്ങിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam