
കൊല്ലം: കൊല്ലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസിൽ റിമാൻഡിലായ ഡിവൈഎഫ്ഐ നേതാവ് ജയിൽ വാസത്തിനിടെ സർക്കാർ വേതനം കൈപ്പറ്റിയെന്ന് പരാതി. പാഠപുസ്തക ഡിപ്പോയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന മുഹമ്മദ് ബിലാലിന് എതിരെയാണ് ആരോപണം. ബിലാലിനെ പിരിച്ചുവിടണം എന്നാവശ്യപ്പെട്ട് കുടുംബശ്രീ ഉദ്യോഗസ്ഥരെ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു.
ഫെബ്രുവരിയിൽ ചിന്നക്കടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിലെ നാലാം പ്രതിയാണ് മുഹമ്മദ് ബിലാൽ. സർക്കാർ പാഠപുസ്തക ഡിപ്പോയിൽ കുടുംബശ്രീ വഴി താത്കാലിക നിയമനം നേടിയ ബിലാൽ റിമാൻഡിൽ കഴിയവേ ഹാജർ രേഖപ്പെടുത്തി ശമ്പളം വാങ്ങിയെന്നാണ് യൂത്ത് കോൺഗ്രസിന്റെ പരാതി. സർവീസ് ചട്ടപ്രകാരം ബിലാലിനെ പുറത്താക്കണമെന്ന് ആവശ്യം.
നിയമ വിരുദ്ധമായി ശമ്പളം അനുവദിച്ച ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണം നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വിജിലൻസിനും കുടുംബ്രശ്രീ മിഷൻ ഡയറക്ടർക്കും പരാതി നൽകി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ അറസ്റ്റ് വൈകിപ്പിച്ചതിനെതിരെ പലവട്ടം ഹൈക്കോടതി പൊലീസിനെ വിമർശിച്ചിരുന്നു. ഇതിനിടയിലാണ് ഡി വൈ എഫ് ഐ നേതാവ് ജയിലിൽ വാസത്തിനിടെ സർക്കാർ ശമ്പളം കൈപ്പറ്റിയെന്ന പരാതിയും ഉയരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam