
കൊച്ചി: മരിച്ച് അടക്കം ചെയ്തയാൾ ഒരാഴ്ച്ചക്ക് ശേഷം തിരിച്ചുവന്നു. ആലുവ ചുണങ്ങം വേലിയിലെ ആന്റണി ഔപ്പാടനാണ് ഒരാഴ്ചക്ക് ശേഷം തിരിച്ചെത്തിയത്. മരിച്ചയാൾ തിരിച്ചെത്തിയ സംഭവം ബന്ധുക്കളെയും നാട്ടുകാരെയും ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. അതേസമയം, സംഭവത്തിൽ പ്രതികരണവുമായി പൊലീസ് രംഗത്തെത്തി. ബന്ധുക്കൾ ആള് മാറി അടക്കം ചെയ്തതായി പൊലീസ് പറയുന്നു. എന്നാൽ കല്ലറയിൽ ഉള്ള മൃതദേഹം ആരുടെതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ആൻ്റണി ഔപ്പാടൻ മരിച്ചുവെന്ന് കരുതി കുടുംബം ഏഴാംനാളിൻ്റെ ചടങ്ങുകൾ ചെയ്തിരുന്നതായി കുടുംബം പറയുന്നു. ഇതിനിടയിലാണ് ആൻ്റണി ഔപ്പാടൻ മരിച്ചിട്ടില്ലെന്ന് അറിയുന്നത്. ശവസംസ്‌കാരം കഴിഞ്ഞയാള്‍ ഒരാഴ്ച്ചക്കുശേഷം വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഒരാഴ്ച്ച മുമ്പ് അങ്കമാലിയിൽ ഒരാൾ അപകടത്തിൽ മരിച്ചിരുന്നു. അജ്ഞാതൻ്റെ മൃതദേഹം കുടുംബം ആൻ്റണിയുടേതാണെന്ന് തിരിച്ചറിഞ്ഞിരുന്നു. വല്ലപ്പോഴും വീട്ടിലെത്തുന്ന ആൻ്റണിയാണെന്ന് കരുതി സംസ്കാര ചടങ്ങുകളും നടത്തി. ഇതു കഴിഞ്ഞ് ഒരാഴ്ച്ചക്കു ശേഷമാണ് ആൻ്റണി നാട്ടിലെത്തുന്നത്. അപ്പോഴാണ് തൻ്റെ മരണാനന്തര ചടങ്ങുകൾ നടക്കുന്ന വിവരമറിയുന്നത്.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
തുവ്വൂർ കൊലപാതകം; നാലുപേർ അറസ്റ്റിൽ, അറസ്റ്റിലായത് വീട്ടുടമ വിഷ്ണവും സഹോദരങ്ങളും സുഹൃത്തും
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam