ദേശീയപാത പ്രവൃത്തിക്കിടെ മണ്ണുമാന്തി യന്ത്രം തട്ടി തൊഴിലാളി മരിച്ചു

Published : Aug 22, 2023, 07:08 AM IST
ദേശീയപാത പ്രവൃത്തിക്കിടെ മണ്ണുമാന്തി യന്ത്രം തട്ടി തൊഴിലാളി മരിച്ചു

Synopsis

ധർമ്മശാലയിൽ  ദേശീയ പാത പ്രവൃത്തിക്കിടെ മണ്ണുമാന്തിയന്ത്രം തട്ടി തൊഴിലാളി മരിച്ചു.

കണ്ണൂർ:  ധർമ്മശാലയിൽ  ദേശീയ പാത പ്രവൃത്തിക്കിടെ മണ്ണുമാന്തിയന്ത്രം തട്ടി തൊഴിലാളി മരിച്ചു. ഒഡിഷ സ്വദേശി വൈകുണ്ഠ സേഠിയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ് ചികിത്സയ്ക്കിടെ കണ്ണൂർ പരിയാരം  ഗവ. മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു സേഠി  മരിച്ചത്. 

Rea more: 'വിരൽ മുറിച്ചു, നീതിയില്ലെങ്കിൽ ഓരോന്നായി മുറിക്കും'; സഹോദരന്റെയും ഭാര്യയുടെ മരണത്തിൽ മധ്യവയ്സകന്റെ പ്രതിഷേധം!

അതേസമയം, നെടുമ്പാശേരിയിൽ പിക്ക് അപ്പ് വാൻ ഇടിച്ച് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. ഇന്നലെ രാവിലെ ഏഴ് മണിയോടെ അത്താണി കാം കോയ്ക്ക് മുന്നിലായിരുന്നു അപകടം. കാംകോയിലെ ജീവനകാരികളായ മറിയം, ഷീബ എന്നിവരാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്ക് അപ്പ് വാൻ ഇടിക്കുകയായിരുന്നു. 

കാം കോയിലെ കാൻ്റീൻ ജീവനക്കാരാണ് ഇവർ. കാം കോയിലേക്ക് റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇവരെ തമിഴ്നാട് രജിസ്ട്രേഷനിലുള്ള പിക്കപ്പ് വാൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒരാൾ തെറിച്ചുവീണു. വാഹനത്തിനടിയിൽ പെട്ട ഒരാളെ പിക്കപ്പ് വാൻ വലിച്ചുകൊണ്ടുപോയി. വാഹനത്തിന്റെ ഡ്രൈവർ വേലുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. മരിച്ച രണ്ടുപേരുടേയും മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

PREV
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ