പഠിച്ച കള്ളൻ, ഡിവൈഎഫ്ഐ നേതാവ്, തട്ടിയത് ഒന്നും രണ്ടും രൂപയല്ല, ലക്ഷങ്ങൾ; പഞ്ചായത്തിൽ തിരിമറി നടത്തിയ താത്ക്കാലിക ജീവനക്കാരൻ അറസ്റ്റിൽ

Published : Jun 25, 2026, 07:07 PM IST
dyfi leader arrested over alleged scam in shasthamkotta panchayat

Synopsis

പഞ്ചായത്തിൽ ലക്ഷങ്ങളുടെ തിരിമറി നടത്തി താത്ക്കാലിക ജീവനക്കാരനായ ഡിവൈഎഫ്ഐ നേതാവ്. ശാസ്താംകോട്ട പഞ്ചായത്തിലെ പ്രോജക്ട് അസിസ്റ്റന്‍റും ഡിവൈഎഫ്ഐ കുന്നത്തൂർ പഞ്ചായത്ത് മേഖലാ സെക്രട്ടറിയുമായ എബിൻ കെ ഷിബു (32) ആണ് തട്ടിപ്പ് നടത്തിയത്

കൊല്ലം: പഞ്ചായത്തിൽ ലക്ഷങ്ങളുടെ തിരിമറി നടത്തി താത്ക്കാലിക ജീവനക്കാരനായ ഡിവൈഎഫ്ഐ നേതാവ്. ശാസ്താംകോട്ട പഞ്ചായത്തിലെ പ്രോജക്ട് അസിസ്റ്റന്‍റും ഡിവൈഎഫ്ഐ കുന്നത്തൂർ പഞ്ചായത്ത് മേഖലാ സെക്രട്ടറിയുമായ എബിൻ കെ ഷിബു (32) ആണ് തട്ടിപ്പ് നടത്തിയത്. ഇയാളെ ശാസ്താംകോട്ട പോലീസ് കസ്റ്റഡിയിൽ എടുത്തു. ഏകദേശം 30 ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ് നടത്തിയിട്ടുള്ള തെന്നാണ് പ്രാഥമിക നിഗമനം. ഓഡിറ്റിംഗ് വിഭാഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വിവരം കണ്ടെത്തിയത്. എബിന്‍റെ അമ്മയുടെ അക്കൗണ്ടിലേക്കാണ് പണം മാറ്റിയത്. പഞ്ചായത്ത് സെക്രട്ടറി ശാസ്‌താംകോട്ട പോലീസിൽ നൽകിയ പരാതിയിലാണ് എബിനെ കസ്റ്റഡിയിലെടുത്തത്. തട്ടിപ്പിൽ കൂടുതൽ ആളുകൾ പങ്കാളികളായിട്ടുണ്ടോ എന്ന് അടക്കം പരിശോധിക്കുകയാണ്. മുൻ പഞ്ചായത്ത് ഭരണസമിതിയിലെയും നിലവിലെ ഭരണസമിതിയിലെയും ചിലരിലേക്കും അന്വേഷണം നീളുന്നതായാണ് സൂചന.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്വകാര്യ ബസിൻ്റെ മരണപ്പാച്ചിലിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു; ഗൃഹനാഥന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന മകൾ ഗുരുതരാവസ്ഥയിൽ
വ്യാജ രേഖയുണ്ടാക്കി ധനസഹായം, സർക്കാരിനെ പറ്റിച്ച് ലക്ഷങ്ങൾ തട്ടി; നിർമ്മിതി കേന്ദ്ര മുൻ റീജിയണൽ എഞ്ചിനീയർക്ക് 12 വർഷം തടവ്, 6 ലക്ഷം പിഴ