സ്വകാര്യ ബസിൻ്റെ മരണപ്പാച്ചിലിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു; ഗൃഹനാഥന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന മകൾ ഗുരുതരാവസ്ഥയിൽ

Published : Jun 25, 2026, 06:36 PM IST
Kollam Bus Accident Death

Synopsis

കൊല്ലത്ത് സ്വകാര്യ ബസ് ബൈക്കിലിടിച്ച് ഗൃഹനാഥൻ കൊല്ലപ്പെട്ടു. തൊടിയൂർ സ്വദേശി ശശി ആണ് മരിച്ചത്. 44 വയസ്സായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ആണ് അപകടമുണ്ടായത്. സംഭവത്തിൽ ബൈക്കിലുണ്ടായിരുന്ന ശശിയുടെ മകൾക്ക് ഗുരുതര പരിക്കേറ്റു. 

കൊല്ലം: സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികനായ ഗൃഹനാഥന് ദാരുണാന്ത്യം. തൊടിയൂർ സ്വദേശി വിളയിൽ പടീറ്റതിൽ ശശി (54) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൾ ശരണ്യ (27) യെ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ മാരാരിത്തോട്ടം പമ്പിന് സമീപത്തായിരുന്നു അപകടം. സ്വകാര്യ ബസിന്റെ അമിതവേഗതയും അശ്രദ്ധമായി വാഹനത്തെ മറികടക്കാൻ ശ്രമിച്ചതുമാണ് ദുരന്തത്തിന് വഴിയൊരുക്കിയത്. ശാസ്താംകോട്ട ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്, മുന്നിലുണ്ടായിരുന്ന കെഎസ്ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബൈക്കിൽ ഇടിച്ചത്.

ബൈക്കുമായി റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചതാണ് ശശി. ഇടിയുടെ ആഘാതത്തിൽ തൽക്ഷണം തന്നെ ശശി മരിച്ചു. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിരവധി ജീവനുകളാണ് ഇതിനോടകം അപഹരിച്ചിട്ടുള്ളത്. പൊലീസിലും മോട്ടോർ വാഹന വകുപ്പിലും പരാതി പറഞ്ഞ് മടുത്തിരിക്കുകയാണ് നാട്ടുകാർ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വ്യാജ രേഖയുണ്ടാക്കി ധനസഹായം, സർക്കാരിനെ പറ്റിച്ച് ലക്ഷങ്ങൾ തട്ടി; നിർമ്മിതി കേന്ദ്ര മുൻ റീജിയണൽ എഞ്ചിനീയർക്ക് 12 വർഷം തടവ്, 6 ലക്ഷം പിഴ
ഇന്നോവ കാറിന്‍റെ ബോണറ്റില്‍ 5 വലിയ പാക്കറ്റുകളിലായി 16.5 കിലോ കഞ്ചാവ്, മലപ്പുറത്ത് 23 കാരനെ വളഞ്ഞിട്ട് പൊക്കി നാട്ടുകാർ