എടപ്പാൾ നഗരത്തിലെ സ്ഫോടനം: ബൈക്കിലെത്തിയ യുവാക്കളെ കണ്ടെത്താനാകാതെ പൊലീസ്

Published : Oct 26, 2022, 01:46 PM IST
എടപ്പാൾ നഗരത്തിലെ സ്ഫോടനം: ബൈക്കിലെത്തിയ യുവാക്കളെ കണ്ടെത്താനാകാതെ പൊലീസ്

Synopsis

ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് സംഭവമുണ്ടായത്. തിരക്കേറിയ എടപ്പാള്‍ ടൗണ്ണിലെ, മേല്‍പ്പാലത്തിന്റെ താഴെ ട്രാഫിക് സര്‍ക്കിളില്‍ നാട്ടുകാരെ പരിഭ്രാന്തരാക്കുന്ന നിലയിലാണ് പൊട്ടിത്തെറിയുണ്ടായത്

മലപ്പുറം: എടപ്പാള്‍ ടൗണില്‍ ഉഗ്രശക്തിയുള്ള പടക്കം പൊട്ടിച്ച് ബൈക്കില്‍ കടന്നുകളഞ്ഞ യുവാക്കളെ കണ്ടെത്താനായില്ല. ബോംബ് സ്ക്വാഡും ഫോറന്‍സിക് വിദ്ഗദരും സ്ഥലത്ത്  പരിശോധന നടത്തി. ചങ്ങരംകുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് സംഭവമുണ്ടായത്. തിരക്കേറിയ എടപ്പാള്‍ ടൗണ്ണിലെ, മേല്‍പ്പാലത്തിന്റെ താഴെ ട്രാഫിക് സര്‍ക്കിളില്‍ നാട്ടുകാരെ പരിഭ്രാന്തരാക്കുന്ന നിലയിലാണ് പൊട്ടിത്തെറിയുണ്ടായത്. ബൈക്കില്‍ വന്ന രണ്ട് യുവാക്കള്‍ പടക്കം പോലുള്ള വസ്തു ട്രാഫിക് സര്‍ക്കിളില്‍ വെക്കുന്നതും തീ കത്തിച്ച് പൊന്നാനി ഭാഗത്തേക്ക് പോകുന്നതും നിരീക്ഷണ കാമറയില്‍ പതിഞ്ഞിട്ടുണ്ട്.

വാഹനങ്ങള്‍ തലങ്ങും വിലങ്ങും പോകുന്നതിന് ഇടയിലായിരുന്നു ട്രാഫിക് സർക്കിളിൽ പൊട്ടിത്തെറിയുണ്ടായത്. ഉഗ്ര ശബ്ദത്തോടെ നടന്ന പൊട്ടിത്തെറിയെ തുടർന്ന് സമീപത്തെ കോണ്‍ക്രീറ്റിന്റെ ചെറിയ കഷണം അടര്‍ന്ന്  പോയിട്ടുണ്ട്. ബൈക്കിലെത്തിയ യുവാക്കളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്തെ മറ്റ് സിസിടിവികളും പൊലീസ് പരിശോധിക്കുന്നുണ്ട്.

ബോംബ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. വലിയ സ്ഫോടക വസതുക്കളുടെ അവശിഷ്ടങ്ങളോ സംശയാസ്പദമായ മറ്റെന്തെങ്കിലുമോ കണ്ടെത്താനായിട്ടില്ല. സാമ്പിളുകള്‍ പരിശോധനക്കയക്കുമെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. ഇതിന് പിന്നാലെ പൊലീസ് സമീപത്തെ കടകളിലുള്ളവരുടെ മൊഴിയും രേഖപ്പെടുത്തി.

PREV
Read more Articles on
click me!

Recommended Stories

ഇന്ന് വൈകീട്ട് 6.25ന് കേരളത്തിന്റെ ആകാശത്ത് പ്രത്യക്ഷപ്പെടും, ആറ് മിനിറ്റിന് ശേഷം അസ്തമിക്കും, വേ​ഗം റെഡിയായിക്കോളൂ
ഏത് കാട്ടിൽ പോയി ഒളിച്ചാലും പിടിക്കും, 45 കീ.മി ആനമല വനത്തിൽ സഞ്ചരിച്ച് അന്വേഷണ സംഘം; കഞ്ചാവ് കേസിലെ പ്രതിയെ കുടുക്കി എക്സൈസ്