മലപ്പുറം കരിപ്പൂരിൽ 40 ഗ്രാം എംഡിഎംഎ പിടികൂടി. കരിപ്പൂര്‍ സ്വദേശി മുഹമ്മദ് കബീറിന്‍റെ വീട്ടുവളപ്പിലെ ഔട്ട് ഹൗസിൽ നിന്നാണ് എംഡിഎംഎ വേട്ട. ഔട്ട് ഹൗസിനോട് ചേര്‍ന്നുള്ള മുറിയിൽ നേരത്തെ കരിപ്പൂര്‍ എസ്എച്ച് ഒ താമസിച്ചിരുന്നു.

മലപ്പുറം:മലപ്പുറം കരിപ്പൂരിൽ 40 ഗ്രാം എംഡിഎംഎ പിടികൂടി. കരിപ്പൂര്‍ സ്വദേശി മുഹമ്മദ് കബീറിന്‍റെ വീട്ടുവളപ്പിലെ ഔട്ട് ഹൗസിൽ നിന്നാണ് എംഡിഎംഎ വേട്ട. ഔട്ട് ഹൗസിനോട് ചേര്‍ന്നുള്ള മുറിയിൽ നേരത്തെ കരിപ്പൂര്‍ എസ്എച്ച് ഒ താമസിച്ചിരുന്നു. അവിടെ നിന്ന് രണ്ട് ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. നിലവിൽ നാലുപേര്‍ പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്. കേസിൽ വീട്ടുടമ കബീര്‍ ഉള്‍പ്പെടെ നാലുപേരെയാണ് പൊലീസ് പിടികൂടിയത്. നാര്‍കോടിക് ഡിവൈഎസ്‍പി യുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കെട്ടിട ഉടമയും കരിപ്പൂർ സ്വദേശിയുമായ മുഹമ്മദ് കബീറിന് പുറമെ എറണാകുളം പള്ളുരുത്തി സ്വദേശി സാദത്ത്, വേങ്ങര സ്വദേശി ഹർഷദ് അലി, കോഴിക്കോട് പന്തീരങ്കാവ് സ്വദേശി നിസാർ റഹ്മാൻ എന്നിവരാണ് പിടിയിലായത്.

Add Asianetnews as a Preferred SourcegooglePreferred

YouTube video player