മൂവാറ്റുപുഴയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് നിർമല കോളേജ് വിദ്യാർത്ഥിനി മരിച്ചു

Published : Jul 26, 2023, 07:20 PM IST
 മൂവാറ്റുപുഴയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് നിർമല കോളേജ് വിദ്യാർത്ഥിനി മരിച്ചു

Synopsis

ഉടൻ തന്നെ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നമിതയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല

മൂവാറ്റുപുഴ: റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചു. മൂവാറ്റുപുഴ നിർമല കോളേജിലെ അവസാന വർഷ വിദ്യാർത്ഥിനി നമിതയാണ് മരിച്ചത്. നമിതക്കൊപ്പം ഉണ്ടായിരുന്ന വിദ്യാർത്ഥിനിക്കും ബൈക്ക് ഓടിച്ചിരുന്നയാൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തിരക്കേറിയ പ്രദേശത്ത് ഇരുവശവും നോക്കി ശ്രദ്ധയോടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥികളെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നിർമല കോളേജ് മുന്നിലായിരുന്നു അപകടം നടന്നത്. സംഭവം നടക്കുമ്പോൾ നിരവധി വിദ്യാർത്ഥികൾ ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നു. ഉടൻ തന്നെ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നമിതയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു