ട്രെയിനിൽ കയറുന്നതിനിടെ വീണു, പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽ കാല് കുടുങ്ങി; ഒറ്റപ്പാലത്ത് വയോധികൻ മരിച്ചു

Published : Dec 11, 2023, 09:20 AM ISTUpdated : Dec 11, 2023, 09:39 AM IST
ട്രെയിനിൽ കയറുന്നതിനിടെ വീണു, പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽ കാല് കുടുങ്ങി; ഒറ്റപ്പാലത്ത് വയോധികൻ മരിച്ചു

Synopsis

ഞായറാഴ്ച രാത്രി 8.50 ഓടെ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലായിരുന്നു ദാരുണമായ സംഭവം.

പാലക്കാട് : ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിന്റെയും ട്രെയിനിന്റെയും ഇടയിൽപ്പെട്ട് മധ്യപ്രദേശ് സ്വദേശി മരിച്ചു. മധ്യപ്രദേശ് ജബൽപൂർ ബെഡങ്ങാട്ട് സ്വദേശി 74കാരനായ കേശവയാണ് മരിച്ചത്. ഞായറാഴ്ച രാത്രി 8.50 ഓടെ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലായിരുന്നു ദാരുണമായ സംഭവം. കന്യാകുമാരിയിൽ നിന്ന് ബാംഗ്ലൂരിലേക്ക് പോകുന്ന എക്സ്പ്രസിൽ ട്രെയിനിൽ കയറുന്നതിനിടെ കേശവ് അബദ്ധത്തിൽ കാലുവഴുതി വീഴുകയായിരുന്നു. തീവണ്ടിക്കും പ്ലാറ്റ്ഫോമിനു ഇടയിൽ കുടുങ്ങിയ ഇയാളെ തീവണ്ടി കുറച്ചു ദൂരം വലിച്ചു കൊണ്ടുപോയി. യാത്രകാരുടെ നിലവിളി കേട്ട് ട്രെയിൻ നിർത്തുകയായിരുന്നു. 

ശബരിമലയിൽ വൻ തിരക്ക്, ഭക്ഷണവും വെള്ളവുമില്ലാതെ എരുമേലി-നിലക്കൽ പാതയിൽ തീർത്ഥാടകർ, 5 മണിക്കൂറായി കുടുങ്ങി


 

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു