Asianet News MalayalamAsianet News Malayalam

ശബരിമലയിൽ വൻ തിരക്ക്, ഭക്ഷണവും വെള്ളവുമില്ലാതെ എരുമേലി-നിലക്കൽ പാതയിൽ തീർത്ഥാടകർ, 5 മണിക്കൂറായി കുടുങ്ങി

ഭക്ഷണവും വെള്ളവുമില്ലെന്നും മണിക്കൂറുകളായി കാത്ത് കിടക്കുകയാണെന്നും തീർത്ഥാടകർ പറയുന്നു. കിലോമീറ്ററുളോളം ഗതാഗതക്കുരുക്കാണ് വഴിനീളെയുണ്ടാകുന്നത്. 

sabarimala pilgrim stuck in erumeli nilakkal route apn
Author
First Published Dec 10, 2023, 3:30 PM IST

പത്തനംതിട്ട: ശബരിമലയിൽ തിരക്ക് കൂടിയതോടെ തീർത്ഥാടകർക്ക് ദുരിതം. തുലാപ്പള്ളി മുതൽ ഇലവുങ്കൽ വരെ എരുമേലി റൂട്ടിലും, പ്ലാപ്പള്ളി മുതൽ ഇലവുങ്കൽ വരെ പത്തനംതിട്ട റൂട്ടിലും തീർത്ഥാടകർ കുടുങ്ങിക്കിടക്കുകയാണ്. അഞ്ചുമണിക്കൂറായി എരുമേലി-നിലക്കൽ റൂട്ടിലും തീർത്ഥാടകർ കുടുങ്ങി. ഭക്ഷണവും വെള്ളവുമില്ലെന്നും മണിക്കൂറുകളായി കാത്ത് കിടക്കുകയാണെന്നും തീർത്ഥാടകർ പറയുന്നു. വഴിനീളെ കിലോമീറ്ററുളോളം ദൂരം ഗതാഗതക്കുരുക്കാണുളളതെന്നും കുട്ടികളും പ്രായമായവരുമടക്കം പ്രയാസത്തിലാണെന്നും തീർത്ഥാടകർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ശബരിമല ദർശന സമയം നീട്ടും; ഒരു മണിക്കൂർ നീട്ടാന്‍ തീരുമാനം

വലിയ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്.  14 മണികുർ വരെ ക്യൂ നിന്നാണ് തീർത്ഥാടകർ ദർശനം നടത്തിയത്.ക്യൂ കോംപ്ലക്സിൽ സൌകര്യങ്ങളില്ലെന്നാണ് പരാതി. തിരക്ക് നിയന്ത്രിക്കുന്നിൽ പൊലീസും ദേവസ്വം ബോർഡും തമ്മിൽ ശീതസമരത്തിലാണ്. പതിനെട്ടാം പടി കയറുന്നവരുടെ എണ്ണം കൂട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ദേവസ്വം ബോർഡ് പറയുന്നത്. സ്പോട്ട് ബുക്കിംഗ് നിർത്തി തീർത്ഥാടകരെ നിയന്ത്രിക്കണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. തർക്കം തുടരുന്നതിനിടെ വെർച്ചൽ ക്യൂ എൺപതിനായിരം ആക്കിയെന്ന് പ്രഖ്യാപിച്ചെങ്കിലും നടപ്പായിട്ടില്ല. സന്നിധാനത്തെ തിരക്ക് ഇടത്താവളങ്ങളിലും വലിയ ബുദ്ധിമുട്ടാണ് തീർത്ഥാടകർ നേരിടുന്നത്. എരുമേലി നിലയ്ക്കൽ റൂടിൽ വാഹനങ്ങൾ നിയന്ത്രിച്ചാണ് വിടുന്നത്. ഇതാണ് ഗതാഗത കുരുക്കിന് കാരണം.

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios