തിരുവനന്തപുരത്ത് കാലിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി വയോധികന് ഗുരുതര പരിക്ക്

Published : Feb 04, 2025, 01:22 PM IST
തിരുവനന്തപുരത്ത് കാലിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി വയോധികന് ഗുരുതര പരിക്ക്

Synopsis

ചാരുംമൂട് സ്വദേശി സുകുമാരന് (72) ആണ് പരിക്കേറ്റത്. കെഎസ്ആർടിസി ലോ ഫ്ലോർ ബസിൽ കയറുന്നതിനിടെ ബസ് മുമ്പോട്ട് എടുത്തപ്പോൾ സുകുമാരൻ തെന്നി വീഴുകയായിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് കെഎസ്ആർടിസി ബസ് കാലിൽ കൂടി കയറിയിറങ്ങി വയോധികന് ഗുരുതര പരിക്കേറ്റു. പോത്തൻകോട് ചാരുംമൂട്ടിൽ ഉച്ചയ്ക്ക് പന്ത്രണ്ടേ കാലിനായിരുന്നു അപകടം. ചാരുംമൂട് സ്വദേശി സുകുമാരന് (72) ആണ് പരിക്കേറ്റത്. കെഎസ്ആർടിസി ലോ ഫ്ലോർ ബസിൽ കയറുന്നതിനിടെ ബസ് മുമ്പോട്ട് എടുത്തപ്പോൾ സുകുമാരൻ തെന്നി വീഴുകയായിരുന്നു. ബസിനടിയിൽപ്പെട്ട സുകുമാരൻ്റെ കാലിൽ കൂടി ബസ് കയറിയിറങ്ങി. പോത്തൻകോട് നിന്നും കിഴക്കേകോട്ടയിലേയ്ക്ക് പോയ ബസായിരുന്നു. പരിക്കേറ്റ സുകുമാരനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

(പ്രതീകാത്മക ചിത്രം)

Also Read: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മാനന്തവാടിയില്‍ 4 വയസുകാരിയെ തട്ടിക്കൊണ്ടുപോയതിന്റെ കാരണം കണ്ടെത്തി പൊലീസ്, 'ആഭരണം അഴിക്കുന്നതിനിടെ കുട്ടി കരഞ്ഞു, കുട്ടിയെ കയറ്റി വണ്ടി വിട്ടു'
സ്പര്‍ശൻ സ്പാ പൂട്ടിച്ച സംഭവത്തിൽ രാഷ്ട്രീയ വിവാദം, ന്യൂനപക്ഷ മോർച്ച നേതാവിനോട് വിശദീകരണം തേടി നേതൃത്വം, സ്ഥാപനം നേരത്തെ കൈമാറിയെന്ന് വിശദീകരണം