തിരുവനന്തപുരത്ത് ഊഞ്ഞാലിൽ കുരുങ്ങി യുവാവ് മരിച്ചു

Published : Feb 04, 2025, 11:51 AM IST
തിരുവനന്തപുരത്ത് ഊഞ്ഞാലിൽ കുരുങ്ങി യുവാവ് മരിച്ചു

Synopsis

മുണ്ടേല പുത്തൻ വീട്ടിൽ സിന്ധുകുമാർ ആണ് മരിച്ചത്. ഇന്ന് വെളുപ്പിന് 4 മണിയോടെയാണ് വീട്ടുകാർ കാണുന്നത്.

തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കര മുണ്ടേലയിൽ ഊഞ്ഞാലിൽ കറങ്ങവെ അബദ്ധത്തിൽ കയർ കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ചു. മുണ്ടേല പുത്തൻ വീട്ടിൽ സിന്ധു കുമാർ എന്ന് വിളിക്കുന്ന അഭിലാഷാണ് മരിച്ചത്.

ഇന്ന് വെളുപ്പിന് 4 മണിയോടെയാണ് ഊഞ്ഞാലിൽ കുരുങ്ങിയ നിലയില്‍ യുവാവിനെ വീട്ടുകാർ കാണുന്നത്. ഇന്നലെ 11 മണിയോടെ ഊഞ്ഞാലിൽ ഇരുന്ന് ഫോൺ വിളിക്കുന്നത് വീട്ടുകാർ കണ്ടിരുന്നു. ഈ സമയം വീട്ടിൽ സഹോദരിയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ പുലർച്ചെ നാലുമണിക്ക് നോക്കിയപ്പോൾ കയർ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിൽ അഭിലാഷിനെ കണ്ടെത്തുകയായിരുന്നു. അരുവിക്കര പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.

Also Read: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുനലൂരിലിറങ്ങിയത് പുലിയല്ല, പൂച്ച, നാട്ടുകാർ കണ്ടത് വള്ളിപ്പൂച്ചയെന്ന് വിലയിരുത്തൽ
അവധി ആഘോഷിക്കാനായി ലക്ഷദ്വീപിലെത്തി,ഭാര്യയ്ക്കും മകനും മുന്നിൽ കടലിൽ മുങ്ങി മരണം, മലയാളി വ്യോമസേനാ വിങ് കമാൻഡർക്ക് ദാരുണാന്ത്യം