പയ്യന്നൂരിൽ വയോധിക തീപൊള്ളലേറ്റു മരിച്ചു; പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെ മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തിയെന്ന് ബന്ധുക്കൾ

Published : Oct 21, 2025, 04:25 PM IST
payyannur woman suicide

Synopsis

പയ്യന്നൂർ മാത്തിലിൽ 85 തീപൊള്ളലേറ്റു മരിച്ചു. പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെ സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് ബന്ധുക്കൾ. വാർധക്യ സഹജമായ മാനസിക പ്രശ്നങ്ങളുണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നു. പെരിങ്ങോം പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. 

കണ്ണൂർ: പയ്യന്നൂർ മാത്തിലിൽ വയോധിക തീപൊള്ളലേറ്റു മരിച്ചു. എണ്‍പത്തിയഞ്ചുകാരി തമ്പായിയാണ് മരിച്ചത്. രാവിലെ പ്രഭാതഭക്ഷണം കഴിക്കുന്നതിനിടയിൽ മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഉടൻ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു. ഇവർക്ക് വാർധക്യ സഹജമായ മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ബന്ധുക്കൾ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. പെരിങ്ങോം പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

PREV
Read more Articles on
click me!

Recommended Stories

20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ
അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം