കോഴിക്കോട്ട് തൊഴിലുറപ്പ് ജോലിക്കിടെ മണ്ണിളക്കിയപ്പോൾ കണ്ട കാഴ്ചയിൽ ഭയന്ന് വയോധിക, ഓടുന്നതിനിടെ വീണ് പരിക്കേറ്റു, പെരുമ്പാമ്പിനെ പടികൂടി

Published : Apr 25, 2026, 05:51 PM IST
Kozhikode phython

Synopsis

കോഴിക്കോട് ഉള്ളിയേരിയിൽ തൊഴിലുറപ്പ് ജോലിക്കിടെ പെരുമ്പാമ്പിനെ കണ്ട് ഭയന്നോടിയ വയോധികയ്ക്ക് വീണ് പരിക്കേറ്റു. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും സർപ്പ വളണ്ടിയർമാരും ചേർന്ന് പാമ്പിനെ പിടികൂടി.

കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ പെരുമ്പാമ്പിനെ കണ്ട് ഭയന്നോടുന്നതിനിടെ വയോധികയ്ക്ക് വീണ് പരിക്കേറ്റു. കോഴിക്കോട് ഉള്ളിയേരിയിലാണ് സംഭവം. പാമ്പിനെ കണ്ട് ഭയന്നോടിയ കിഴക്കെ പുത്തന്‍ക്കണ്ടി ചന്ദ്രിക(62) യ്ക്കാണ് വീണ് പരിക്കേറ്റത്. നിസ്സാര പരിക്കേറ്റ ചന്ദ്രികയെ ഉടന്‍ ഉള്ളിയേരിയിലെ സാമൂഹികാരോഗ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ തെരുവത്ത് കടവ് മാതാംതോടിന് സമീപം താമസിക്കുന്ന പുതിയോട്ടില്‍ ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള പറമ്പില്‍ ജോലി ചെയ്യുന്നതിനിടെയാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ വലിയ പെരുമ്പാമ്പിനെ കണ്ടത്. പെട്ടെന്ന് പാമ്പിനെ കണ്ടപ്പോള്‍ എല്ലാവരും പരിഭ്രാന്തരായിപ്പോവുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ സര്‍പ്പ വളണ്ടിയര്‍മാരായ ഒടി അലി, ആസിഫ് മൂരികുത്തി എന്നിവര്‍ സ്ഥലത്തെത്തുകയും പെരുമ്പാമ്പിനെ പിടികൂടുകയും ഫോറസ്റ്റ് ഓഫീസിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പിടികൂടിയ പെരുമ്പാമ്പിനെ ഉള്‍വനത്തില്‍ തുറന്നു വിടുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കടുത്ത ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രദേശത്ത് പാമ്പ് ശല്യം രൂക്ഷമായിരിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തൊളിക്കോട് കെ.എസ്.ഇ.ബി ഓഫീസിലെ ക്യാഷർ സക്കീർ ഹുസൈൻ, പിരിച്ച 1.37 ലക്ഷം മുക്കി, കേസായതോടെ മുങ്ങി; ഒളിവിലായിരുന്ന പ്രതി പിടിയിൽ
കവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസം​ഗം തടസ്സപ്പെടുത്തി; വൈറൽതാരത്തിന്റെ വിവാഹം പരാമർശിച്ചതിന് പിന്നാലെ നടപടി