തൃശ്ശൂരിൽ 35 അടിയോളം താഴ്‌ചയുള്ള മഴവെള്ള സംഭരണിയിൽ വയോധിക വീണു; തോളിലേറ്റി മുകളിലെത്തിച്ച് എസ്ഐ

Published : Apr 11, 2026, 08:33 PM IST
Accident

Synopsis

തൃശൂരിൽ 35 അടി താഴ്ചയുള്ള ഉപയോഗശൂന്യമായ മഴവെള്ള സംഭരണിയിൽ വീണ 75 വയസ്സുകാരിയെ പോലീസ് രക്ഷപ്പെടുത്തി. എസ്ഐ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കയറുപയോഗിച്ച് വയോധികയെ പുറത്തെത്തിച്ചത്. സാരമായ പരിക്കുകളില്ലാതെ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൃശൂര്‍: മഴവെള്ള സംഭരണിയില്‍ വീണ വയോധികയെ രക്ഷിച്ചു. പഴുവില്‍ കുറുമ്പിലാവ് കളരിയക്കല്‍ ലീല (75) യാണ് 35 അടിയോളം താഴ്‌ചയുള്ള മഴവെള്ള സംഭരണിയില്‍ വീണത്. തൃശൂര്‍ ഗവ: മെഡിക്കല്‍ കോളജിൻ്റെ അത്യാഹിത വിഭാഗത്തിന് പുറകിലാണ് അപകടം നടന്നത്. ഉപയോഗശൂന്യമായ മഴവെള്ള സംഭരണിയായിരുന്നു ഇത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനിലെ എസ്.ഐ. രാജേഷിന്റെ നേതൃത്വത്തിലെ സംഘം വയോധികയെ രക്ഷിച്ചു. എസ്ഐ രാജേഷ് കയറുപയോഗിച്ച് കുഴിയിലേക്ക് ഇറങ്ങി. വയോധികയെ തോളിലെടുത്ത എസ്ഐയെ സഹപ്രവർത്തകർ കയർ വലിച്ച് മുകളിലേക്ക് എത്തിച്ചു. തുടര്‍ന്ന് ആംബുലന്‍സില്‍ ലീലയെ മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചു. മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനിലെ സി.പി.ഒമാരായ രമേശ് ചന്ദ്രന്‍, ശ്രീജിത്, അഭയ് ഘോഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തിൽ ഭാഗമായി. വയോധികയ്ക്ക് സാരമായ പരിക്ക് സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കുന്നംകുളത്ത് ആന ഇടഞ്ഞു, നാട്ടുകാർ പരിഭ്രാന്തിയിലായി; പാപ്പാന്മാരും ആന ഉടമയും ചേർന്ന് തളച്ചു
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പിന്നിൽ നിന്നും കുത്തിവീഴ്ത്തി കാട്ടുപന്നി; കാലിനും കൈയ്ക്കും ​ഗുരുതരപരിക്ക്, ആശങ്കയിൽ പ്രദേശവാസികൾ