
കണ്ണൂർ: കണ്ണൂർ കണ്ണപുരത്ത് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണപുരം മൊട്ടമ്മൽ ഉമ്മിണിക്കുന്നിലെ കാർത്ത്യായനി (69) ആണ് മരിച്ചത്. വീടിന് സമീപത്തെ വയലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് കേസ് എടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയെന്നാണ് സൂചന.
ഇന്ന് രാവിലെയാണ് കണ്ണപുരംമൊട്ടമ്മൽ ഉമ്മിണിക്കുന്നിലെ കാർത്യായനിയെ വീടിന് സമീപത്തെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി തനിച്ച് താമസിക്കുകയായിരുന്നു കാർത്യായനി. കഴിഞ്ഞ ദിവസം രാത്രി ഇവർ വീട്ടിൽ ഉണ്ടായിരുന്നു. രാവിലെ സമീപത്തെ ബന്ധുക്കളെത്തി നോക്കിയപ്പോൾ വീട്ടിൽ ഉണ്ടായിരുന്നില്ല. തുടർന്ന് നടത്തിയ തെരച്ചിലിലാണ് വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ വിവരം കണ്ണപുരം പൊലീസിൽ അറിയിക്കുകയായിരുന്നു. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നും, ഹൃദയാഘാതമാകാം മരണ കാരണമെന്നുമാണ് പ്രാഥമിക നിഗമനം
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)