ബസ് പാർക്ക് ചെയ്യുന്നതിനിടെ ഇടിച്ചു, നിലത്തു വീണ വയോധികയുടെ കാലിലൂടെ ബസിൻ്റെ ചക്രം കയറിയിറങ്ങി; ഗുരുതര പരിക്ക്

Published : Nov 26, 2025, 01:55 AM IST
 Attingal bus stand accident

Synopsis

ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യുകയായിരുന്ന ബസിടിച്ച് കടയ്ക്കാവൂർ സ്വദേശിനിയായ വയോധികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ നിലത്തു വീണ ഓമനയുടെ കാലിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങുകയായിരുന്നു. 

തിരുവനന്തപുരം: ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻഡിൽ വയോധികയുടെ കാലിൽകൂടി ബസിന്റെ ചക്രം കയറി അപകടം. കടയ്ക്കാവൂർ സ്വദേശിനി ഓമന (70) യുടെ കാലിലാണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത്. ഉച്ചയോടെയായിരുന്നു സംഭവം. 

വർക്കലയിൽ നിന്ന് കല്ലമ്പലം വഴി ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻഡിലെത്തിയ ബസ് പാർക്ക് ചെയ്യുന്നതിനിടെ ഓമനയെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിലത്തു വീണ ഇവരുടെ കാലിൽ കൂടി ബസിന്റെ ചക്രം കയറി ഇറങ്ങി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവരുടെ പരുക്ക് ഗുരുതരമെന്നാണ് വിവരം.

ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് സ്ഥവത്തുണ്ടായിരുന്നവർ പറഞ്ഞു. ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ അപകടങ്ങൾ പതിവാകുകയാണെന്ന് നാട്ടുകാർ പറയുന്നു. ബസ് സ്റ്റാൻഡിന്റെ അസൗകര്യവും ഡ്രൈവർമാരുടെ അശ്രദ്ധയും അമിത വേഗതയുമൊക്കെയാണ് അപകടത്തിനു കാരണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസവും ഇവിടെ മറ്റൊരു ബസ് ഇടിച്ച് ഒരു വയോധിക മരിച്ചിരുന്നു. അതും ബസ് ഇടിച്ച് താഴെ വീണ ശേഷം കാലിലൂടെ കയറിയാണ് കീഴാറ്റിങ്ങൽ സ്വദേശിനിയായ വയോധിക മരിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോയമ്പത്തൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസ്: കൊച്ചി പൊലീസ് പിടികൂടിയ മരട് അനീഷിനെ തമിഴ്നാട് പൊലീസിന് കൈമാറി
പാലക്കാട് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം, രണ്ടാമത്തെയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ