
പാലക്കാട്: ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ തീപിടിച്ച് കത്തിനശിച്ചു. പാലക്കാട് തൃത്താല കൂനംമൂച്ചി മുക്കൂട്ട റോഡിൽ വച്ചാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസമാണ് സംഭവം. ഓടിക്കൊണ്ടിരിക്കെ സ്കൂട്ടറിൽ നിന്ന് പെട്ടെന്ന് തീ ഉയരുകയായിരുന്നു. ഉടൻ തന്നെ യാത്രക്കാരനായ തൃത്താല മണ്ണാരപറമ്പ് സ്വദേശി അബൂബക്കർ സ്‌കൂട്ടറിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam