
കൊല്ലം: കൊല്ലത്ത് ചമ്മന്തി നൽകാത്തതിന് തട്ടുകടയിൽ അക്രമം നടത്തിയതിന് കാപ്പകേസ് പ്രതി അകത്തായി. മുഖത്തല പാങ്കോണം സ്വദേശി അജ്മലിനെ (36) യാണ് കാപ്പ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്. ഗുണ്ടാവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായ 'ഓപ്പറേഷൻ തൂഫാൻ' വഴിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അക്രമങ്ങൾക്ക് പുറമെ മയക്കുമരുന്ന് കേസുകളിലും പ്രതിയാണ്. ചാത്തന്നൂർ എ.സി.പി.യുടെ നിർദ്ദേശപ്രകാരമാണ് കൊട്ടിയം പൊലീസ് ഇയാളുടെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.
കണ്ണനല്ലൂരിലെ തട്ടുകടയിൽ ചമ്മന്തി ലഭിക്കാത്തതിനെ തുടർന്ന് അക്രമം നടത്തിയതടക്കം നാലോളം ക്രിമിനൽ കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. അഞ്ച് തവണ വിവിധ കേസുകളിലായി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam