നഗരത്തില്‍ മൂന്നിടത്ത് വൈദ്യുതി പോസ്റ്റിന് തീപിടിച്ചു

Published : Dec 13, 2020, 08:28 PM IST
നഗരത്തില്‍ മൂന്നിടത്ത് വൈദ്യുതി പോസ്റ്റിന് തീപിടിച്ചു

Synopsis

കെഎസ്ഇബിയുടെ കേബിള്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടിടത്തും വൈദ്യുതി പോസ്റ്റിലെ ബോക്‌സിന് തീപിടിച്ചു.  

ആലപ്പുഴ: നഗരത്തില്‍ മൂന്നിടത്ത് വൈദ്യുതി പോസ്റ്റിന് തീപിടിച്ചു. ആലപ്പുഴ മുപ്പാലത്തിനടുത്തെ ബാലൂസ് ഹോട്ടലിന് സമീപത്തെ വൈദ്യുതി പോസ്റ്റിലെ ബോക്‌സില്‍ തീപിടിച്ചത് പരിഭ്രാന്തി പരത്തി. രാംചരണ്‍ കമ്പനിയുടെ കെട്ടിടത്തിലേക്ക് തീപടര്‍ന്നെങ്കിലും ഫയര്‍ഫോഴ്‌സെത്തി തീയണച്ചു. ഇന്ന് ഉച്ചക്ക് 2.45നായിരുന്നു സംഭവം. സമാനരീതിയില്‍ കെഎസ്ഇബിയുടെ കേബിള്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടിടത്തും വൈദ്യുതി പോസ്റ്റിലെ ബോക്‌സിന് തീപിടിച്ചു. ഉച്ചക്ക് 12ന് റെയില്‍വേസ്‌റ്റേഷന്‍ റോഡില്‍ റബര്‍ ഫാക്ടറി ജങ്ഷനു സമീപത്തെയും പുലര്‍ച്ചെ 2.55ന് ചുങ്കത്തെയും വൈദ്യുതി പോസ്റ്റിനാണ് തീപിടിച്ചത്. അഗ്‌നിരക്ഷാസേനയുടെ ഇടപെടലില്‍ മൂന്നിടത്തും അപകടം ഒഴിവായി.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗർഭം അലസി, ഇനി പേടിപ്പിക്കാൻ എന്താണുള്ളതെന്ന് സിപിഎം നേതാവ്, പരാതി പൊലീസും പാർട്ടിയും ചേർന്ന് അട്ടിമറിച്ചു, ഗുരുതര ആരോപണവുമായി യുവതി
പർദ്ദയണിഞ്ഞ സ്ത്രീയ്ക്ക് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ വച്ച് ദുരനുഭവം, കലിപ്പന്മാർക്കായി വീഡിയോ തെളിവടക്കം പുറത്ത് വിട്ട് യുവതി