പുല്ല് വാങ്ങേണ്ടെന്ന് പാപ്പാന്‍ പറഞ്ഞു, ചെര്‍പ്പുളശേരി മണികണ്ഠന്‍ 'പിണങ്ങി'; പാലക്കാട് നഗരത്തില്‍ ആനയിടഞ്ഞു

Published : Sep 14, 2025, 12:36 PM IST
Elephant

Synopsis

പാലക്കാട് നഗരത്തില്‍ ആനയിടഞ്ഞു. കുന്നത്തൂര്‍ മേടിലെ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്ന ഒമ്പത് ആനകളിലൊന്നാണ് മണികണ്ഠന്‍. ഘോഷയാത്രക്കിടെ പെട്ടെന്ന് ആനയിടയുകയായിരുന്നു.

പാലക്കാട്: പാലക്കാട് നഗരത്തില്‍ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്കിടെ ആനയിടഞ്ഞു. കുന്നത്തൂര്‍മേടിലാണ് സംഭവം. ചെര്‍പ്പുളശേരി മണികണ്ഠനെന്ന ആനയാണ് ഇടഞ്ഞത്. ആനയെ ഇപ്പോള്‍ തളച്ചെന്നും ആശങ്കപ്പെടേണ്ടെന്നും അധികൃതര്‍ പറഞ്ഞു. ആനയുടെ പാപ്പാന് നേരിയ പരിക്കേറ്റു. ഇടഞ്ഞ ആന പ്രദേശത്തെ വീടിന്‍റെ മുറ്റത്തേക്ക് എത്തി. കുന്നത്തൂര്‍ മേടിലെ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്ന ഒമ്പത് ആനകളിലൊന്നാണ് മണികണ്ഠന്‍. ഘോഷയാത്രക്കിടെ പെട്ടെന്ന് ആനയിടയുകയായിരുന്നു. പാപ്പാനെ തട്ടിയതിനാല്‍ നേരിയ പരിക്കേറ്റു. ആനയുടെ പുറത്ത് മൂന്ന് പേര്‍ ഏറെ നേരം കുടുങ്ങി. എലിഫന്റ് സ്ക്വാഡും പൊലീസും എത്തി. മുന്‍ ചട്ടക്കാരനെ വിളിച്ചാണ് തളച്ചത്. ഒന്നാം പാപ്പാന്‍ ആനയെ നടത്തിക്കൊണ്ടുവരുന്ന സമയത്ത് ഒരാള്‍ ആനക്ക് പുല്ലുകൊണ്ടുവന്ന് നല്‍കി. പുല്ല് ആന വാങ്ങുന്ന സമയത്ത് പാപ്പാന്‍ തടഞ്ഞതാണ് പ്രകോപനകാരണമെന്ന് എലിഫന്‍റ് സ്ക്വാഡ് ഡോക്ടര്‍ പൊന്നുമണി പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ
സിപിഎം വിമത സ്ഥാനാർത്ഥിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്