എരമല്ലൂരിലെ ബാറിനടുത്ത് ഒളിസങ്കേതത്തിൽ ആളുണ്ട്, പൊലീസിന് വിവരം കിട്ടി; നിരവധി മോഷണക്കേസുകളിലെ പ്രതി ആലപ്പുഴയിൽ പിടിയില്‍

Published : Sep 14, 2025, 12:01 PM IST
robbery case arrest

Synopsis

ഒരു അടിപിടി കേസിൽ അറസ്റ്റിലായ പ്രതിയിൽ നിന്നാണ് പൊലീസിന് അഭിലാഷ് ആന്‍റണിയുടെ ഒളി സങ്കേതത്തെക്കുറിച്ച് വിവരം കിട്ടിയത്. ഇതോടെ പൊലീസ് എരമല്ലൂരിലെ ബാറിനടുത്തുള്ള ഒളി സങ്കേതം വളഞ്ഞ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തുറവൂർ: ആലപ്പുഴയിൽ നിരവധി മോഷണക്കേസുകളിലെ പ്രതിയെ കുത്തിയതോട് പൊലീസ് ഒളിസങ്കേതത്തിൽ നിന്നും പിടികൂടി. എറണാകുളം മുണ്ടൻവേലി പാലംപള്ളി പറമ്പിൽ അഭിലാഷ് ആന്റണി (28)യെയാണ് കുത്തിയതോട് സ്റ്റേഷൻ ഹൗസ് ഓഫിസര്‍ എം കെ അജയമോഹന്റ നേതൃത്വത്തിലുള്ള സംഘം ഒളിവിൽ കഴിഞ്ഞിരുന്ന എരമല്ലൂർ എൻവൈ സി ബാറിന് കിഴക്കുവശമുള്ള സങ്കേതത്തിൽ നിന്ന് പിടികൂടിയത്.

കുത്തിയതോട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് അടിപിടി കേസിൽ അറസ്റ്റിലായ പ്രതികളിൽ നിന്നുമാണ് ഇയാളെപ്പറ്റിയുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. പ്രതിക്ക് നിലവിൽ എറണാകുളം സെൻട്രൽ, ഹിൽപാലസ്, കൊടുങ്ങല്ലുർ എന്നിവിടങ്ങളിൽ ബൈക്ക് മോഷണക്കേസും, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 10ഓളം മോഷണക്കേസുകളുമുണ്ട്. പ്രതിയെ പിടികൂടിയ സംഘത്തിൽ എസ് ഐ രാജീവ്, സി പി ഒമാരായ വിജേഷ്, സൈലൂമോൻ, എസ് സി പി ഒ രജീഷ് എന്നിവർ ഉണ്ടായിരുന്നു. ഇയാളെ പിന്നീട് ഹിൽ പാലസ് പൊലീസിന് കൈമാറി.

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ