
ഇടുക്കി: മൂന്നാര്‍ മാട്ടുപ്പെട്ടി റോഡില്‍ ഇക്കോ പോയന്‍റിന് സമീപം വീണ്ടുമിറങ്ങി പടയപ്പയെന്ന കാട്ടാന. നേരത്തെ അക്രമസ്വഭാവം കാണിച്ചിരുന്ന പടയപ്പ ഇത്തവണ നാട്ടിലെത്തിയത് തികച്ചും ശാന്തനായാണ് എങ്കിലും വിനോദസഞ്ചാരികള്‍ ശ്രദ്ധിക്കണമെന്നാണ് വനംവകുപ്പിന്‍റെ നിര്‍ദ്ദേശം. ആദ്യം മാട്ടുപ്പെട്ടി ജലാശയത്തിന് സമീപം പിന്നെ പതിയെ പതിയെ നടന്ന് ബോട്ടിംഗ് സെന്‍ററിന് അടുത്തെത്തി . ആരും വലിയ പ്രശ്നങ്ങളുണ്ടെക്കുന്നില്ലെന്ന് കണ്ടതോടെ റോഡിനടുത്ത് വില്‍പ്പനക്കെത്തിച്ച കരിക്കും പൈനാപ്പിളുമോക്കെ അകക്കി.
കഴിഞ്ഞ നവംബര്‍ അഞ്ചിന് മാട്ടുപ്പെട്ടിയെ ആകെ വിറപ്പിച്ച് കാട്ടിലേക്ക് പോയ ആനയാണ്. ഇത്തവണയെത്തിയപ്പോള്‍ അതിന്‍റെ അഹങ്കാരമോന്നുമില്ല. തികച്ചും ശാന്തന്‍. വാഹനങ്ങള്‍ പോകുമ്പോള്‍ പാതയുടെ വശത്തുനിന്ന് എല്ലാം നോക്കിയങ്ങനെ നിൽക്കുന്നു. പടയപ്പ ഇപ്പോള്‍ ശാന്തനെങ്കിലും ശ്രദ്ദിക്കണമെന്നാണ് വനംവകുപ്പിന്‍റെ നിര്ദ്ദേശം. നവംബര്‍ ആദ്യവാരം തൊഴിലാളികളെ വരെ ഓടിച്ച് അക്രമാസക്തമാനായി നിന്ന പടയപ്പയെ വനംവകുപ്പാണ് തുരത്തി ഗുണ്ടുമലയിലെ കാടുകളിലെത്തിച്ചത്. വാച്ചര്‍മാര‍് നിരീക്ഷണം നടത്തുന്നതിനിടെയാണ് എല്ലാവരുടെയും കണ്ണുവെട്ടിച്ച് മാട്ടുപ്പെട്ടി ജലാശയം നീന്തി മൂന്നാര്‍ റോഡിലെത്തിയത്.
പടയപ്പയെ നിരീക്ഷിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചിരുന്നു. പൊതുവേ ശാന്തനായ പടയപ്പ അടുത്തിടെ അക്രമാസക്താനായതിനെ തുടർന്നാണ് കാട്ടാനയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ തീരുമാനിച്ചതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. കഴിഞ്ഞ മാസം മാട്ടുപ്പെട്ടി എക്കോ പോയിന്‍റിന് സമീപം റോഡിലിറങ്ങിയ പടയപ്പ ഏറെ നേരം ഗതാഗത തടസ്സം സൃഷ്ടിച്ചിരുന്നു.
Read more:പത്തനംതിട്ട കലഞ്ഞൂരിൽ വീണ്ടും പുലി,പാലക്കാട് മുതലമടയിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു
ഇത്തരം സമയങ്ങളില്‍ റോഡിൽ നിൽക്കുന്ന ആനയെ വാഹനങ്ങളിലൂടെ അടുത്ത് ചെന്ന് പ്രകോപിപ്പിക്കരുതെന്ന് വനം വകുപ്പ് ചൂണ്ടിക്കാട്ടി. ഒന്നര വർഷമായി ഉൾക്കാട്ടിലായിരുന്ന പടയപ്പ സംഭവത്തിന് രണ്ടാഴ്ച്ച മുമ്പാണ് മാട്ടുപ്പെട്ടി മേഖലയിൽ പ്രത്യക്ഷപ്പെട്ടത്. ഇതിന് ശേഷമാണ് മാട്ടുപ്പെട്ടി, എക്കോ പോയിന്‍റ്, പാലാർ എന്നിവിടങ്ങളിൽ ഇറങ്ങി ഒട്ടേറെ കടകൾ തകർത്തതും പട്ടാപ്പകൽ നടുറോഡിലിറങ്ങി ഗതാഗതം തടസ്സപ്പെടുത്തിയതും.