Asianet News MalayalamAsianet News Malayalam

പത്തനംതിട്ട കലഞ്ഞൂരിൽ വീണ്ടും പുലി,പാലക്കാട് മുതലമടയിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു

തുടർച്ചയായി ആറാം തവണയാണ് കലഞ്ഞൂരിൽ പുലിയുടെ സാന്നിധ്യം

leopard in pathanamthitta kalanjoor
Author
First Published Dec 7, 2022, 10:59 AM IST

 

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽ വീണ്ടും പുലി ഇറങ്ങി. ടാപ്പിംഗ് തൊഴിലാളികളാണ് രാവിലെ ഇഞ്ചപ്പാറയിൽ പുലിയെ കണ്ടത്.തുടർച്ചയായി ആറാം തവണയാണ് ഈ മേഖലയിൽ പുലിയുടെ സാന്നിധ്യം.പത്തനംതിട്ട കലഞ്ഞൂരിൽ  14 ദിവസത്തിനിടെ പുലിയിറങ്ങുന്നത് ആറാം തവണ. വീടുകളിലെ സിസിടിവികളിൽ ദൃശ്യങ്ങളിൽ പതിഞ്ഞിട്ടും വനം വകുപ്പ് കൂട് സ്ഥാപിച്ചില്ല.  ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയെ പിടികൂടാൻ  നടപടിയെടുക്കാത്ത വനംവകുപ്പിന്‍റെ രീതിയിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. അതേസമയം കൂട് സ്ഥാപിക്കാൻ വൈഡ് ലൈഫ് വാർഡന്റെ ഉത്തരവ് കിട്ടിയിട്ടില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

പാലക്കാട് മുതലമടയിൽ കാട്ടാന വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി കൃഷി നശിപ്പിച്ചു. കള്ളിയംപാറ വേലാംകാട്ടിൽ ചെന്താമരാക്ഷൻ, വാസുദേവൻ എന്നിവരുടെ തോട്ടത്തിലാണ് ആന എത്തിയത്.  

 

തെങ്ങും വാഴകളും കവുങ്ങുകളും ഉൾപ്പെടെയുള്ള കൃഷികളാണ് നശിപ്പിച്ചത്. കാട്ടാനകൾ കൃഷിസ്ഥലത്തേക്ക് എത്തുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.

എറണാകുളത്ത് പശുക്കൾ കൂട്ടത്തോടെ ചത്ത നിലയിൽ
 

Follow Us:
Download App:
  • android
  • ios