
മലപ്പുറം: കരുളായിയിൽ ഉറങ്ങിക്കിടന്ന യുവതിയുടെ കഴുത്തിൽ നിന്ന് സ്വര്‍ണമാല മോഷ്ടിച്ചു. പള്ളിക്കുന്നിലെ പാറക്കൽ അഷ്റഫിന്റെ പുലര്‍ച്ചെ കള്ളൻ കയറിയത്. മറ്റൊരു വീട്ടിൽ നിന്ന് ഏണി കൊണ്ടുവന്ന് രണ്ടാംനിലയിലെ വാതിൽ പൊളിച്ചാണ് മോഷ്ടാവ് വീട്ടിനകത്തേക്ക് കയറിയത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു മോഷണം. കള്ളൻ്റെ വരവടക്കമുള്ള ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമാണ്. ഒരൊറ്റമുണ്ട് കഴുത്തിലൂടെ കെട്ടിയുടുത്തിരിക്കുന്നു. മുഖം മറയ്ക്കാൻ തണുപ്പുകാലത്ത് ഉപയോഗിക്കുന്ന തൊപ്പി ധിരിച്ചിരിക്കുന്നു. പുലര്‍ച്ചെ രണ്ടു മണിയോട് അടത്ത നേരത്തായിരുന്നു കള്ളന്റെ വരവ്. കരുളായി പള്ളിക്കുന്നിലെ പാറക്കൽ അഷ്റഫിന്റെ വീടിന്റെ മുക്കും മൂലയും കള്ളൻ ഇങ്ങനെ നടന്ന് നിരീക്ഷിച്ചു.
വീട്ടിനകത്തേക്ക് കയറാൻ താഴെ നിന്ന് വഴിയൊത്തില്ല. കള്ളൻ പക്ഷേ, പോംവഴി കണ്ടെത്തി. തൊട്ടപ്പുറത്ത് നിന്ന് കോണി കൊണ്ടുവന്നു. രണ്ടാം നിലയിലേക്ക് കയറി. അവിടുത്തെ വാതിൽ തകര്‍ത്ത് അകത്തു കയറി. അലമാരകൾ എല്ലാം വലിച്ചിട്ടെന്ന് വീട്ടുകാര്‍. വീട്ടുകാര്‍ ഉടനെ അയൽവാസികളെ വിളിച്ചു. പക്ഷേ, അപ്പോളേക്കും കള്ളൻ ഓടിരക്ഷപ്പെട്ടു. വൈകാതെ പൊലീസും എത്തി പരിശോധിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമീപ പ്രദേശങ്ങളായ കുറ്റമ്പാറ, വലമ്പുറം ഭാഗങ്ങളിലും മോഷണം പതിവെന്ന് നാട്ടുകാര്‍ പറഞ്ഞു. പൂക്കോട്ടുപാടം പൊലീസ് അന്വേഷണം തുടങ്ങി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam