Gender Neutral Uniform : തുടങ്ങിയപ്പോൾ മുതല്‍ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ വേഷവുമായി ഒരു സ്കൂള്‍

Published : Dec 18, 2021, 05:56 PM ISTUpdated : Dec 18, 2021, 05:57 PM IST
Gender Neutral Uniform : തുടങ്ങിയപ്പോൾ മുതല്‍ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ വേഷവുമായി ഒരു സ്കൂള്‍

Synopsis

 2006 ൽ ഇടുക്കി ജില്ലാ പഞ്ചായത്ത് തുടങ്ങിയ സിബിഎസ്ഇ ഇംഗ്ലീഷ് മീഡിയം സ്കൂളാണിത്. അംഗീകാരം സംബന്ധിച്ച തർക്കത്തെ തുടർന്ന് കോടതി ഇടപെട്ട് 2011 ൽ സ്കൂൾ സർക്കാരിന് കൈമാറി. സ്കൂൾ തുടങ്ങിയപ്പോൾ മുതല്‍ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ വേഷമാണ് ഇവിടെ. പാൻറും ഷർട്ടും ഓവർ കോട്ടും.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ സ്കൂൾ യൂണിഫോം (Gender Neutral Uniform) ഏർപ്പെടുത്തുന്നത് ഇപ്പോൾ വലിയ ചർച്ച വിഷയമാണ്. എന്നാൽ ഒന്നരപ്പതിറ്റാണ്ടു മുമ്പ് ഇത് നടപ്പാക്കിയ ഒരു സർക്കാർ സ്കൂൾ ഇടുക്കിയിലുണ്ട്. ഇരട്ടയാർ ശാന്തിഗ്രാം സ്കൂൾ (Erattayar Santhigram school ) ആണിത്. സംസ്ഥാനത്തെ ഇംഗ്ലീഷ് മീഡിയം മാത്രമുള്ള ഏക സർക്കാർ സ്ക്കൂളുമെന്ന പ്രത്യേതക ഇരട്ടയാര്‍ ശാന്തിഗ്രാം സ്കൂളിനുണ്ട്.

യൂണിഫോം കണ്ട് ഏതെങ്കിലും സ്വകാര്യ മാനേജ്മെൻറ് സ്കൂളിലെ കുട്ടികളാണിവരെന്ന് തെറ്റിധരിക്കാനുള്ള സാധ്യത ഏറെയാണ്. ഇടുക്കി ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്മെൻറ് സ്കൂളിലെ കുട്ടികളാണിവർ. 2006 ൽ ഇടുക്കി ജില്ലാ പഞ്ചായത്ത് തുടങ്ങിയ സിബിഎസ്ഇ ഇംഗ്ലീഷ് മീഡിയം സ്കൂളാണിത്. അംഗീകാരം സംബന്ധിച്ച തർക്കത്തെ തുടർന്ന് കോടതി ഇടപെട്ട് 2011 ൽ സ്കൂൾ സർക്കാരിന് കൈമാറി. സ്കൂൾ തുടങ്ങിയപ്പോൾ മുതല്‍ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ വേഷമാണ് ഇവിടെ. പാൻറും ഷർട്ടും ഓവർ കോട്ടും.

1782 കുട്ടികൾ ഇപ്പോൾ പഠിക്കുന്നുണ്ട്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഖാദി യൂണിഫോം നൽകി മുമ്പു വാർത്തകളിൽ ഇരട്ടയാർ ശാന്തിഗ്രാം സ്കൂൾ ഇടം പിടിച്ചിരുന്നു. വർഷങ്ങൾക്കു മുമ്പേ തങ്ങൾ തുടങ്ങി വച്ച മാതൃക ഇന്ന് മറ്റു സ്ക്കൂളുകളും പിന്തുടരുന്നതിൻറെ സന്തോഷത്തിലാണ് ഇവിടുത്തെ കുട്ടികളും പിടിഎയുമുള്ളത്.

ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം മികച്ച ആശയമെന്ന് വി ടി ബല്‍റാം
ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ആശയം അഭിനന്ദനാര്‍ഹമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ വി ടി ബല്‍റാം . വസ്ത്രധാരണം വ്യക്തികളുടെ തെരഞ്ഞെടുപ്പായി മാറുന്നതാണ് ജനാധിപത്യത്തിന് നല്ലതെന്നും അദ്ദേഹം പ്രതികരിച്ചു. ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം ജന്‍ഡര്‍ എന്താണെന്ന് മനസിലാക്കാന്‍ കുട്ടികളെ സഹായിക്കുമെന്നും ജന്‍ഡര്‍ സ്റ്റീരിയോ ടൈപ്പുകള്‍ എങ്ങനെയാണ് രൂപപ്പെടുന്നതെന്ന് കുട്ടികള്‍ക്ക് മനസ്സിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ലൈംഗിക വിദ്യാഭ്യാസമുള്‍പ്പെടെയുള്ള മാറ്റങ്ങള്‍ സ്‌കൂളുകളില്‍ നടപ്പാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്നത് മികച്ച ആശയമാണെന്നും അദ്ദേഹം പറഞ്ഞു.

ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം മാതൃകാപരം, അഭിനന്ദനീയം: ഡിവൈഎഫ്‌ഐ
ബാലുശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടപ്പിലാക്കിയ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം  എന്ന ആശയം മാതൃകാപരവും അഭിനന്ദനീയവുമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. പുരുഷന്‍, സ്ത്രീ, ട്രാന്‍സ്ജെന്‍ഡര്‍, ട്രാന്‍സ് സെക്ഷ്വല്‍ അടക്കമുള്ള ലിംഗ പദവികള്‍ ദൈനംദിന വ്യവഹാരത്തില്‍ ഇടപെടുന്ന കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഒരുപോലെ സൗകര്യപ്രദമായ വസ്ത്രം യൂണിഫോമായി നല്‍കുക എന്നത് പ്രശംസനീയമായ കാര്യമാണെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി. 

'പ്രത്യേക തരം പുരോഗമനം'; ഫാത്തിമ തഹ്ലിയയെ ട്രോളി ജസ്ല മാടശേരി
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം, വിവാഹ പ്രായപരിധി ഉയര്‍ത്തല്‍ തുടങ്ങിയ വിഷയങ്ങളെ എതിര്‍ത്ത് ഹരിത മുന്‍ നേതാവും,  എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ ഫാത്തിമ തെഹ്ലിയ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. ഫാത്തിമ തെഹ്ലിയയുടെ നിലപാടിനെ വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളില്‍ നിരവധി പേര്‍ രംഗത്തെത്തി. ഫാത്തിമയുടെ വാദങ്ങള്‍  വിമര്‍ശിക്കപ്പെടവെ ഫാത്തിമയുടെ നിലപാടിനെ ട്രോളി സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് ജസ്ല മാടശേരിയും രംഗത്ത് വന്നു. ഫാത്തിമയുടെ നിലപാടുകള്‍ കാപട്യമാണെന്ന് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ ഒരു ചാനല്‍ പരിപാടിയില്‍ പറഞ്ഞ വീഡിയോ പങ്കുവെച്ചാണ് ജസ്ലയുടെ വിമര്‍ശനം. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വളയം പിടിക്കാനും ടിക്കറ്റ് കീറാനും മാത്രമല്ല, അങ്ങ് സം​ഗീതത്തിലും പിടിയുണ്ട്, പാട്ടുകളുമായി ഗാനവണ്ടി, കെഎസ്ആർടിസി ജീവനക്കാരുടെ ആദ്യ പ്രോഗ്രാം
പിഎസ്ഒ ഭക്ഷണം കഴിച്ചു, ട്രെയിൻ യാത്രക്കിടെ സഹയാത്രികക്ക് പൊതിച്ചോർ നൽകി പ്രതിപക്ഷ നേതാവ്