ലക്ഷ്യം തീരദേശം, എത്തിക്കുന്നത് 3 സാധനങ്ങൾ; രാത്രി പ്രദീഷിനെ പിന്തുടർന്നു, ചിറയിൻകീഴിൽ ലഹരിയുമായി പൊക്കി

Published : Oct 13, 2024, 07:41 AM IST
ലക്ഷ്യം തീരദേശം, എത്തിക്കുന്നത് 3 സാധനങ്ങൾ; രാത്രി പ്രദീഷിനെ പിന്തുടർന്നു, ചിറയിൻകീഴിൽ ലഹരിയുമായി പൊക്കി

Synopsis

പരിശോധനയ്ക്കിടെ ക​ഴി​ഞ്ഞ​ദി​വ​സം ഒരു ക​ഞ്ചാ​വ് ചെ​ടി​യും എക്സൈസ്  ക​ണ്ടെ​ടു​ത്തി​രു​ന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലഹരി ഇടപാടുകൾക്ക് നേതൃത്വം നൽതുന്നത് പ്രദീഷ് ആണെന്ന് എക്സൈസ് കണ്ടെത്തിയത്.

തിരുവനന്തപുരം: തലസ്ഥാനത്ത് തീ​ര​ദേ​ശം കേ​ന്ദ്ര​മാ​ക്കി ക​ഞ്ചാ​വും വാ​റ്റു​ചാ​രാ​യ​വും വി​ൽ​പ​ന ന​ട​ത്തി​വ​ന്ന യു​വാ​വി​നെ എ​ക്​​സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. അ​ഴൂ​ർ കാ​യ​ൽ​വ​ര​മ്പി​ൽ​വീ​ട്ടി​ൽ പ്ര​ദീ​ഷി(39)​നെ​യാ​ണ് എ​ക്​​സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ഇയാളിൽ നിന്നും 250 ഗ്രാം ​ക​ഞ്ചാ​വും 31.700 ലി​റ്റ​ർ വാ​റ്റു​ചാ​രാ​യ​വും എക്സൈസ്​ ക​ണ്ടെ​ടു​ത്തു. തീ​ര​ദേ​ശ​മേ​ഖ​ല ല​ക്ഷ്യം വെ​ച്ച്​ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ അ​ഴൂ​ർ കാ​യ​ൽ പു​റ​മ്പോ​ക്കി​ൽ ക​ഞ്ചാ​വും മ​റ്റ്​ മ​യ​ക്കു​മ​രു​ന്നു​ക​ളും എ​ത്തി​ക്കു​ന്ന​താ​യും നാ​ട​ൻ​ചാ​രാ​യം വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യും എക്സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

ഇതിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ദേ​ശ​ത്ത് ചി​റ​യി​ൻ​കീ​ഴ് എ​ക്​​സൈ​സ് സം​ഘം കു​റ​ച്ചു​ദി​വ​സ​മാ​യി നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു.
പരിശോധനയ്ക്കിടെ ക​ഴി​ഞ്ഞ​ദി​വ​സം ഒരു ക​ഞ്ചാ​വ് ചെ​ടി​യും എക്സൈസ്  ക​ണ്ടെ​ടു​ത്തി​രു​ന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലഹരി ഇടപാടുകൾക്ക് നേതൃത്വം നൽതുന്നത് പ്രദീഷ് ആണെന്ന് എക്സൈസ് കണ്ടെത്തിയത്. തുടർന്ന് ഇയാളെയും പി​ന്തു​ട​രു​ക​യാ​യി​രു​ന്നു. എ​ക്​​സൈ​സ് സം​ഘ​ത്തെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ സാ​ഹ​സി​ക​മാ​യാ​ണ്​ പി​ടി​കൂ​ടി​യ​ത്.

ചി​റ​യി​ൻ​കീ​ഴ് എ​ക്​​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ദീ​പു​കു​ട്ട​ൻ, അ​സി​സ്റ്റ​ന്റ് എ​ക്​​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ കെ. ​ഷി​ബു​കു​മാ​ർ, കെ.​ആ​ർ. രാ​ജേ​ഷ് പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ അ​ബ്ദു​ൽ ഹാ​ഷിം, ദേ​വി​പ്ര​സാ​ദ്, സി​വി​ൽ എ​ക്​​സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ അ​ജി​ത് കു​മാ​ർ, വൈ​ശാ​ഖ്, അ​ജാ​സ്, ശ​ര​ത്ബാ​ബു, റി​യാ​സ്, ശ​ര​ത് വ​നി​ത സി​വി​ൽ എ​ക്​​സൈ​സ് ഓ​ഫി​സ​ർ രാ​രി, സ്മി​ത, ഡ്രൈ​വ​ർ ഉ​ഫൈ​സ് ഖാ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More : ചോരയൊലിക്കുന്ന 'ചെകുത്താൻ കൈവിരൽ' അഴുകിയ ജഡത്തിന്‍റെ ഗന്ധം, കണ്ടാൽ ഭയപ്പെടരുത്; അപൂർവ്വമെന്ന് മുന്നറിയിപ്പ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്ലാസ്റ്റിക് കുപ്പികൾ, ഭക്ഷണപ്പൊതി അവശിഷ്ടങ്ങൾ, വള്ളങ്ങളുടെയും വലകളുടെയും ഭാഗങ്ങൾ, പുതുവൈപ്പ് ബീച്ചിൽ 300 കിലോ മാലിന്യം നീക്കം ചെയ്ത് സിഎംഎഫ്ആർഐ
കെഎസ്ആർടിസിയോട് മുൻ വിരോധമുള്ള ആരോ കരുതിക്കൂട്ടി ചെയ്തതെന്ന് പൊലീസ്, ഡിപ്പോയിൽ നിന്ന് ബസ് കടത്തിക്കൊണ്ട് പോയ ആൾ ഇപ്പോഴും കാണാമറയത്ത്