ജോലി ബസ് കണ്ടക്ടര്‍, ബസിൽ പോകുന്ന സ്കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വിൽപ്പന; യുവാവ് അറസ്റ്റിൽ

Published : Apr 24, 2025, 06:04 PM ISTUpdated : Apr 24, 2025, 06:05 PM IST
ജോലി ബസ് കണ്ടക്ടര്‍, ബസിൽ പോകുന്ന സ്കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വിൽപ്പന; യുവാവ് അറസ്റ്റിൽ

Synopsis

ബസിലെ കണ്ടക്ടര്‍ ജോലിയുടെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിവന്നിരുന്ന യുവാവിനെ എക്സൈസ് പിടികൂടി. തൃശൂര്‍ വലപ്പാട് മുത്തങ്ങാടി എടച്ചാലിൽ വീട്ടിൽ പ്രഭുവിനെയാണ് വാടാനപ്പള്ളി എക്സൈസ് സംഘം പിടികൂടിയത്.

തൃശൂര്‍: ബസിലെ കണ്ടക്ടര്‍ ജോലിയുടെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിവന്നിരുന്ന യുവാവിനെ എക്സൈസ് പിടികൂടി. തൃശൂര്‍ വലപ്പാട് മുത്തങ്ങാടി എടച്ചാലിൽ വീട്ടിൽ പ്രഭുവിനെയാണ് വാടാനപ്പള്ളി എക്സൈസ് സംഘം പിടികൂടിയത്.

ഇയാളിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. വിദ്യാർത്ഥികൾക്കും മറ്റും 500 രൂപക്കാണ് ചെറിയ പൊതി കഞ്ചാവ് ഇയാള്‍ വില്പന നടത്തിവന്നിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ബസ് കണ്ടക്ടറായി ജോലി ചെയ്യുന്ന ഇയാല്‍ സ്കൂളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. വീടിന് സമീപത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്. കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചതിൽ നിന്നാണ് കഞ്ചാവ് പാക്കറ്റുകള്‍ കണ്ടെത്തിയത്.

എക്സൈസ് ഇൻസ്പെക്ടർ റീജി സുനിൽകുമാർ, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ ഹരിദാസ്, പ്രിവന്‍റീവ് ഓഫീസർ കെ.കെ. ഉണ്ണികൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.ആർ. മധു, പി.കെ.അബ്ദുൽ നിയാസ്, ഇ.ജി.സുമി, വി.രാജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ലഹരി വ്യാപനം തടയുന്നതിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിൽ നാട്ടിക എ.കെ.ജി കോളനിയിൽ ചെരുവിള സൂരജിന്‍റെ വീട്ടു വളപ്പിൽ നിന്നും കഴിഞ്ഞ ദിവസം 11 കഞ്ചാവ് ചെടികൾ കണ്ടെടുത്തിരുന്നു.

പഹൽഗാം ഭീകരാക്രമണം; സിന്ധു നദീജല കരാർ ലംഘിക്കുന്നത് യുദ്ധമായി കണക്കാക്കുമെന്ന് പാകിസ്ഥാൻ, 'തിരിച്ചടിയുണ്ടാകും'

PREV
Read more Articles on
click me!

Recommended Stories

ഗ്യാസ് സിലിണ്ടർ ലോറി കത്തിയ്ക്കാൻ ശ്രമം, ഒഴിവായത് വൻദുരന്തം, മരിയ്ക്കാൻ വേണ്ടി ചെയ്തതെന്ന് മൊഴി
മുഖ്യമന്ത്രിയുടെ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സദസിലിരുന്നയാൾ കുഴഞ്ഞു വീണു, സിപിആർ നൽകി രക്ഷകനായി ഡോ. ജോ ജോസഫ്