
കൊച്ചി: എറണാകുളം ആലുവയിൽ എക്‌സൈസിന്‍റെ വൻ ലഹരി വേട്ട. 158 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനക്കാരൻ പിടിയിലായി. അസം നാഗോൺ സ്വദേശി ഹുസൈൻ സഹീറുൽ ഇസ്ലാമിനെയാണ് കെഎസ്ആർടിസി ബസ്റ്റാൻഡ് പരിസരത്ത് നിന്ന് എക്സൈസ് സംഘം പിടികൂടിയത്. വിപണിയിൽ 50 ലക്ഷം രൂപ വിലവരുന്ന ലഹരിയാണിതെന്ന് എക്സൈസ് അറിയിച്ചു. ചെറിയ കുപ്പികളിലാക്കി വിൽപ്പനയ്ക്ക് വെച്ചിരിക്കുകയായിരുന്നു. ഓരോ കുപ്പിക്കും 3000 രൂപ വരെയാണ് ഈടാക്കിയത്. ഇത്രയധികം ലഹരി ഇവിടേക്ക് എത്തിച്ചവരെക്കുറിച്ച് അടക്കം എക്സൈസ് അന്വേഷിക്കുന്നുണ്ട്. ഇടനിലക്കാരെ ഉള്‍പ്പെടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എക്സൈസ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam