രഹസ്യവിവരത്തെ തുടർന്ന് സ്പാ സെന്‍ററിലും ലോഡ്ജിലും മിന്നൽ റെയ്ഡ്, മുറികളിൽ പരിശോധന, കഞ്ചാവ് പിടിച്ചെടുത്തു

Published : Apr 05, 2025, 06:58 PM ISTUpdated : Apr 05, 2025, 07:29 PM IST
രഹസ്യവിവരത്തെ തുടർന്ന് സ്പാ സെന്‍ററിലും ലോഡ്ജിലും മിന്നൽ റെയ്ഡ്, മുറികളിൽ പരിശോധന, കഞ്ചാവ് പിടിച്ചെടുത്തു

Synopsis

ആലപ്പുഴയിലെ സ്പാ, ഹോം സ്റ്റേകൾ, ലോഡ്ജുകള്‍ എന്നിവയിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പരിശോധന നടത്തി. രണ്ടിടങ്ങളിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് കണ്ടെത്തിയ സ്ഥാപനത്തിലെ ഉടമകളെ എക്സൈസ് അറസ്റ്റ് ചെയ്തു.

ആലപ്പുഴ: ആലപ്പുഴയിൽ എക്സൈസിന്‍റെ മിന്നൽ പരിശോധന. ആലപ്പുഴയിലെ സ്പാ, ഹോം സ്റ്റേകൾ, ലോഡ്ജുകള്‍ എന്നിവയിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പരിശോധന നടത്തി. രണ്ടിടങ്ങളിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് കണ്ടെത്തിയ സ്ഥാപനത്തിലെ ഉടമകളെ എക്സൈസ് അറസ്റ്റ് ചെയ്തു.

വളവനാട് വാറൻ കവലയിലെ ആബേൽ ടൂറിസ്റ്റ് ഹോമിൽ നിന്നും പുന്നമടയിലെ സ്‌ട്രോബറി സ്പായിൽ നിന്നുമാണ് കഞ്ചാവ് കണ്ടെത്തിയത്.ആബേൽ ടൂറിസ്റ്റ് ഹോം ൽ നിന്നും  രണ്ട് ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ഈ സ്ഥാപനത്തിലെ ഉടമ സുബാഷിനെയാണ് അറസ്റ്റ് ചെയ്തത്. പുന്നമടയിലെ സ്ട്രോബറി സ്പാ എന്ന സ്ഥാപനത്തിൽ നിന്ന് നാലു ഗ്രാം കഞ്ചാവാണ് പിടികൂടിയത്. സ്ഥാപനത്തിന്‍റെ ഉടമ മറയൂര്‍ സ്വദേശി ഡെവിൻ ജോസഫിനെയും അറസ്റ്റ് ചെയ്തു.

തൊടുപുഴ നഗരസഭ ഭരണം പിടിച്ച് യുഡിഎഫ്; കോണ്‍ഗ്രസിലെ കെ ദീപക് നഗരസഭ അധ്യക്ഷൻ

കൈകാണിച്ചിട്ടും നിർത്തിയില്ല, അപകടകരമായ രീതിയിൽ വാഹനമോടിച്ച് പോയി, പിന്തുടർന്ന് പൊലീസ്; കഞ്ചാവുമായി പിടിയിൽ

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി