അതീവ ശ്രദ്ധ വേണമെന്ന് കളക്ടറുടെ മുന്നറിയിപ്പ്; പീച്ചി ഡാം സ്ലൂയിസ് ഷട്ടര്‍ നാളെ തുറക്കും, ജലനിരപ്പ് ഉയരാന്‍ സാധ്യത

Published : Jun 19, 2025, 05:30 PM IST
PEECHI DAM

Synopsis

പീച്ചി ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ജൂൺ 20 ന് സ്ലൂയിസ് ഷട്ടറുകൾ തുറക്കും. മണലി, കരുവന്നൂർ പുഴകളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

തൃശൂര്‍: പീച്ചി ഡാം സ്ലൂയിസ് ഷട്ടര്‍ നാളെ (ജൂണ്‍ 20) തുറക്കും. മണലി, കരുവന്നൂര്‍ പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. പീച്ചി ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളില്‍ സാമാന്യം നല്ല രീതിയില്‍ മഴ ലഭിച്ചതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയ സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി നാളെ (ജൂണ്‍ 20) രാവിലെ ഒന്‍പത് മണി മുതല്‍ കെ എസ് ഇ ബി ചെറുകിട വൈദ്യുതി ഉത്പാദന നിലയം/ റിവര്‍ സ്ലൂയിസ് വഴി വെള്ളം തുറന്ന് വിടും എന്നാണ് അറിയിപ്പ്.

മണലി, കരുവന്നൂര്‍ പുഴകളില്‍ നിലവിലെ ജലനിരപ്പില്‍ നിന്ന് പരമാവധി 20 സെന്‍റിമീറ്റര്‍ കൂടി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയര്‍പേഴ്സണായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. പീച്ചി ഡാമിലെ അധികജലം പുറത്തേക്ക് ഒഴുക്കുമ്പോള്‍ മണലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളും കുട്ടികളും പുഴയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. പുഴകളില്‍ മത്സ്യബന്ധനത്തിന് കര്‍ശ്ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നടപടികള്‍ സ്വീകരിക്കണം.

അപകടസാഹചര്യം നേരിടുന്നതിനാവശ്യമായ തയ്യാറെടുപ്പുകള്‍ ജില്ലാ ഫയര്‍ ഓഫീസര്‍ സ്വീകരിക്കണം. പീച്ചി ഡാമിലെ ജലനിരപ്പിന്റെ തോത് ഓരോ മണിക്കൂര്‍ ഇടവേളകളിലും ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വ്വഹണകേന്ദ്രത്തില്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇറിഗേഷന്‍ ഡിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.

 

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ