ജപ്തി തടയാന്‍ വാക്കത്തി ആക്രമണവും നായ്ക്കളും; വനിത അഡ്വക്കേറ്റ് കമ്മീഷന് പരിക്ക്

Published : Mar 03, 2022, 06:29 AM ISTUpdated : Mar 03, 2022, 09:30 AM IST
ജപ്തി തടയാന്‍ വാക്കത്തി ആക്രമണവും നായ്ക്കളും; വനിത അഡ്വക്കേറ്റ് കമ്മീഷന് പരിക്ക്

Synopsis

8 കോടി രൂപയുടെ ബാധ്യതയിന്മേലാണ് ചെന്പുമുക്ക് സ്വദേശി കെവിന്റെ വീട് ജപ്തി ചെയ്യാനുള്ള നടപടികൾ 2018 ല്‍ പാലാരിവട്ടം എസ്ബിഐ തുടങ്ങിയത്.

ചെമ്പുമുക്ക്: എറണാകുളം ചെന്പുമുക്കിൽ വീട് ജപ്തി (Confiscate) ചെയ്യാനെത്തിയ ബാങ്ക് ഉദ്യോഗസ്ഥരെ വീട്ടുകാർ വാക്കത്തി വീശി ആക്രമിച്ചു. ഒപ്പമുണ്ടായിരുന്ന വനിത അഡ്വക്കേറ്റ് കമ്മീഷന് കൈക്ക് പരിക്കേറ്റു. മുമ്പ് നാലു തവണ വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തിയപ്പോഴും വീട്ടുകാർ വളർത്ത് നായ്ക്കളെ (Pet Dogs) തുറന്ന് വിട്ടിരുന്നു

8 കോടി രൂപയുടെ ബാധ്യതയിന്മേലാണ് ചെന്പുമുക്ക് സ്വദേശി കെവിന്റെ വീട് ജപ്തി ചെയ്യാനുള്ള നടപടികൾ 2018 ല്‍ പാലാരിവട്ടം എസ്ബിഐ (State Bank of India) തുടങ്ങിയത്. 2013 ൽ പാർട്ണർ ഷിപ്പ് കന്പനി തുടങ്ങാനായി ഇവരുടെ സ്വത്ത് വകകൾ പണയപ്പെടുത്തി അയൽവാസി രണ്ടരക്കോടി രൂപ ബാങ്ക് ലോണെടുത്തിരുന്നു. ഇതിൽ 46 ലക്ഷമൊഴികെ ബാക്കി തിരിച്ചടക്കാതെ പലിശ പെരുകിയാണ് ജപ്തിയിലെത്തിയത്. നേരത്തെ നാലുതവണ ജപ്തിക്കെത്തിയിരുന്നെങ്കിലും ഇവർ വളർത്ത് നായ്ക്കളെ അഴിച്ചുവിട്ടു. തുടർന്ന് ദയ ആനിമൽ റെസ്ക്യൂ സംഘത്തിനൊപ്പം ജപ്തിക്കെത്തിയപ്പോഴാണ് വാക്കത്തി വച്ചുള്ള ആക്രമണമുണ്ടായത്

അയൽവാസി കബളിപ്പിച്ച് കള്ള ഒപ്പിട്ടാണ് ലോണെടുത്തതെന്നാണ് കുടുംബത്തിന്റെ വാദം. ഇക്കാര്യം കാണിച്ച് ഇവർ കൊടുത്ത കേസ് കോടതിയിലാണ്. തൃക്കാക്കര ചെയർപേഴ്സൺ അജിത തങ്കപ്പനെത്തി നടത്തിയ ചർച്ചക്കൊടുവിൽ ഉദ്യോഗസ്ഥർ നടപടികൾ താൽക്കാലികമായി നിർത്തി തിരിച്ചുപോയി. എന്നാൽ, വീട് ജപ്തി ചെയ്യുന്നത് ഒഴിവാക്കാനാകില്ലെന്നാണ് ബാങ്കിന്റെ വിശദീകരണം.

1.18 കോടിയുടെ വായ്പ തിരിച്ചടവ് മുടങ്ങി; പി വി അന്‍വറിന് ജപ്തി നോട്ടീസ്

എംഎല്‍എ പി വി അൻവറിന്‍റെ ഒന്നരയേക്കറോളം ഭൂമി ജപ്തി ചെയ്ത് ആക്സിസ് ബാങ്ക് . കടമെടുത്ത വകയിൽ ഒരു കോടി 18 ലക്ഷം രൂപ കുടിശ്ശിക ആയതോടെയാണ് ബാങ്കിന്‍റെ നടപടി. ആക്സിസ് ബാങ്ക് പത്രപരസ്യം നൽകിയാണ് എംഎൽഎയുടെ ഭൂമി ജപ്തി ചെയ്യുകയാണെന്നറിയിച്ചത്. മലപ്പുറം തൃക്കലങ്ങോട് വില്ലേജിലാണ് ഭൂമി. ഒരേക്കർ 40 സെന്‍റ് ഭൂമി ഏറ്റെടുക്കുകയാണെന്നും ഉടമയ്ക്ക് അവകാശമില്ലെന്നുമാണ് അറിയിപ്പ്. നോട്ടീസ് അൻവറിന് ആഗസ്റ്റിൽ തന്നെ കൈമാറിയിരുന്നു. കേരളത്തിൽ ആദ്യമായല്ല ഒരു വ്യവസായി ഭൂമി പണയം വെച്ചതെന്നും ജപ്തി സഹിച്ചോളാമെന്നും അൻവറിന്‍റെ പ്രതികരണം. 

യൂസഫലി വാക്ക് പാലിച്ചു; കിടപ്പാടം തിരിച്ചു കിട്ടി ആമിനയും കുടുംബവും
എംഎ യൂസഫലിയുടെ ഇടപെടലില്‍ ബാങ്ക് ജപ്തി നോട്ടിസ് നൽകിയ കിടപ്പാടം തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തില്‍ ദമ്പതികൾ. 6 വർഷം മുൻപ് ഇളയ മകളുടെ വിവാഹം നടത്താനാണ് ഇവർ വീടിരുന്ന 9 സെന്റ് ഈടു വച്ചാണ് ആമിനയും സെയ്ത് മുഹമ്മദും കീച്ചേരി സഹകരണ ബാങ്കിൽ നിന്നു 2 ലക്ഷം രൂപ വായ്പയെടുത്തത്. അടുത്ത കാലം വരെ കുറഞ്ഞ വരുമാനത്തിൽ നിന്നും വായ്പ തിരിച്ചടച്ചുകൊണ്ടിരുന്നു. എന്നാല്‍ സെയ്ത് മുഹമ്മദ് അസുഖബാധിതനായതോടെ അത് മുടങ്ങുവാന്‍ തുടങ്ങി. ഇതോടെ പലിശയും മുതലും വലിയ ബാധ്യതയായി കുന്നുകൂടി. തിരിച്ചടവു മുടങ്ങി ബാങ്കിൽ നിന്നു ജപ്തി നോട്ടീസ് ലഭിച്ചതോടെ കുടുംബം എന്ത് ചെയ്യണം എന്നറിയാതെ ആശങ്കയിലായി. ഈ സമയമാണ് ആമിനയ്ക്കു ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയെ കാണാൻ അവസരം ലഭിച്ചത്.

വായ്പാ തിരിച്ചടവ് മുടങ്ങി; ഉഗാണ്ടയിലെ ഏക വിമാനത്താവളം ചൈന ജപ്തി ചെയ്തു
വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ചൈനീസ് ഭരണകൂടം ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലെ വിമാനത്താവളം പിടിച്ചെടുത്തതായി റിപ്പോർട്ട്. ഉഗാണ്ടയിലെ എന്റെബെ അന്താരാഷ്ട്ര വിമാനത്താവളമാണ് ചൈന പിടിച്ചെടുത്തതെന്നാണ് ആരോപണം. ഇതിന് പുറമെ വിദേശ രാജ്യമായ ഉഗാണ്ടയിലെ വേറെയും സ്വത്തുക്കൾ ചൈന കൈക്കലാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'നിങ്ങളുടെ ഉദ്ദേശ്യം കുഞ്ഞിനെ പ്രസവിക്കുകയാണെങ്കിൽ ഇങ്ങോട്ട് വരേണ്ട, കർശന നടപടിയുണ്ടാകും'; ബർത്ത് ടൂറിസം അനുവദിക്കാനാകില്ലെന്ന് അമേരിക്ക
ഒന്നാം വിവാഹവാർഷികത്തിന് നാലുനാൾ മുൻപ് കാത്തിരുന്ന ദുരന്തം; കെഎസ്ആർടിസി ബസ് കയറി മരിച്ച മെറിനയുടെ സംസ്കാരം നാളെ