ആറ്റിങ്ങലിൽ മത്സ്യം കയറ്റി വന്ന ലോറി കാറിൽ ഇടിച്ചു, കാർ നിയന്ത്രണം വിട്ട് അടുത്ത പുരയിടത്തിലേക്ക് വീണു; അച്ഛനും മകനും പരിക്ക്

Published : Oct 08, 2025, 01:49 AM IST
Attingal Accident

Synopsis

ആറ്റിങ്ങലിൽ മത്സ്യം കയറ്റിവന്ന ലോറി കാറിലിടിച്ച് വാഹനാപകടം. അപകടത്തിൽ കാറിലുണ്ടായിരുന്ന മേലാറ്റിങ്ങൽ സ്വദേശിയായ അച്ഛനും 14 വയസ്സുള്ള മകനും പരിക്കേറ്റു. കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ഇവ‍ർ ചികിത്സയിലാണ്. ലോറി ഡ്രൈവർക്കും പരിക്കുണ്ട്.

തിരുവനന്തപുരം: ആറ്റിങ്ങലിൽ വാഹനാപകടത്തിൽ അച്ഛനും മകനും പരിക്ക്. മേലാറ്റിങ്ങൽ സ്വദേശിയായ സുബിൻ, 14 വയസുള്ള മകൻ സിദ്ധി എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരേയും കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മത്സ്യം കയറ്റി വന്ന ലോറി കാറിൽ ഇടിച്ചാണ് അപകടമുണ്ടായത്. കാർ നിയന്ത്രണം വിട്ട് റോഡിൽ നിന്നും അടുത്ത പുരയിടത്തിലേക്ക് തെന്നിമാറി വീഴുകയായിരുന്നു. കാറിൽ സഞ്ചരിച്ചിരുന്ന അച്ഛനും മകനും ആണ് കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത്. ലോറി ഡ്രൈവർക്കും പരിക്കുണ്ട്.

PREV
Read more Articles on
click me!

Recommended Stories

സിപിഎം വിമത സ്ഥാനാർത്ഥിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്
വെള്ളിയാഴ്ച്ച ഉച്ചയോടെ വീടിനുള്ളില്‍ നിന്നും രൂക്ഷഗന്ധം; പൊലീസെത്തി പരിശോധിച്ചപ്പോള്‍ കണ്ടത് മധ്യവയസ്‌കന്റെ ജഡം