ബന്ധുവീട്ടിലേക്കുള്ള യാത്ര ദുരന്തമായി, ബാപ്പയും മകളും സഞ്ചരിച്ച സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞു; ബാപ്പ മരിച്ചു

Published : Jun 01, 2025, 06:15 PM IST
ബന്ധുവീട്ടിലേക്കുള്ള യാത്ര ദുരന്തമായി, ബാപ്പയും മകളും സഞ്ചരിച്ച സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞു; ബാപ്പ മരിച്ചു

Synopsis

കരുവാരകുണ്ടിലെ ബന്ധുവീട്ടിലേക്ക് പോകവെയുണ്ടായ സ്കൂട്ടർ അപകടത്തിൽ ബഷീറിന് ജീവൻ നഷ്ടമായി. മകൾ റിയ ആശുപത്രിയിലാണ്

മലപ്പുറം: കരുവാരകുണ്ടില്‍ പുല്‍വെട്ട വട്ടമലയില്‍ വാഹനാപകടത്തില്‍ സ്കൂട്ടർ യാത്രികൻ മരിച്ചു. എടത്തനാട്ടുകര ആഞ്ഞിലങ്ങാടി മഠത്തൊടി മുഹമ്മദിന്റെ മകൻ അബ്ദുല്‍ ബഷീർ (50) ആണ് മരിച്ചത്. ബഷീറിന്റെ മകള്‍ റിയക്ക് (15) ഗുരുതരമായി പരിക്കേറ്റു. ഇന്ന് ഉച്ചക്ക് വട്ടമല കരിങ്കന്തോണിക്ക് സമീപമാണ് അപകടം സംഭവിച്ചത്.

ബാപ്പയും മകളും കൂടി സ്കൂട്ടറിൽ മലയോര പാതയായ വട്ടമല വഴി കരുവാരകുണ്ടിലെ ബന്ധുവീട്ടിലേക്ക് വരികയായിരുന്നു. വട്ടമലയില്‍ നിന്ന് കരുവാരകുണ്ട് ഭാഗത്തെ കുത്തനെയുള്ള ഇറക്കവും വളവുമുള്ള ഭാഗത്ത് വെച്ച്‌ സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികത്ത് താഴ്ചയിലുള്ള റബർ തോട്ടത്തിലേക്ക് മറിയുകയായിരുന്നു. സ്കൂട്ടർ പൂർണമായും തകർന്നു.

വിവരമറിഞ്ഞ് എത്തിയ ആളുകള്‍ ഏറെ നേരം ശ്രമിച്ചാണ് ഇരുവരെയും ആശുപത്രിയിൽ എത്തിക്കാനുള്ള വാഹനത്തിലേക്കെടുത്തത്. പുന്നക്കാട് ആശുപത്രിയിലെത്തിച്ചെങ്കിലും ബഷീർ മരിച്ചിരുന്നു. റിയയെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വട്ടമല വഴി എടത്തനാട്ടുകരയിലേക്ക് പോകുന്ന മലയോര പാത സ്ഥിരം അപകട മേഖലയാണ്. ഏകദേശം ചെറുതും വലുതുമായ 15 ൽ കൂടുതൽ അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു