ഇരുമ്പ് തോട്ടികൊണ്ട് തേങ്ങ പറിക്കുന്നതിനിടെ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു

Published : Jun 10, 2022, 12:52 PM IST
 ഇരുമ്പ് തോട്ടികൊണ്ട് തേങ്ങ പറിക്കുന്നതിനിടെ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു

Synopsis

ഇരുമ്പ് തോട്ടി കൊണ്ട് തേങ്ങ പറിക്കുന്നതിനിടയിൽ അച്ഛനും മകനും 11 കേ.വി വൈദ്യുതി ലൈനിൽ നിന്ന്  ഷോക്കേറ്റ് മരിച്ചു.

തിരുവനന്തപുരം: ഇരുമ്പ് തോട്ടി കൊണ്ട് തേങ്ങ പറിക്കുന്നതിനിടയിൽ അച്ഛനും മകനും 11 കേ.വി വൈദ്യുതി ലൈനിൽ നിന്ന്  ഷോക്കേറ്റ് മരിച്ചു. വിഴിഞ്ഞം ചൊവ്വര സോമതീരം റിസോർട്ടിന് സമീപം പുതുവൽ പുത്തൻ വീട്ടിൽ അപ്പുകുട്ടൻ(65), മകൻ റെനിൽ (36) എന്നിവരാണ് മരിച്ചത്. 

ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങ പറികുന്നതിനിടെ സമീപത്ത് കൂടി പോകുന്ന വൈദ്യുതി ലൈനിൽ തോട്ടി തട്ടുകയായിരുന്നു. വൈദ്യുതി ആഘാതത്തിൽ ഇരുവരും തൽക്ഷണം മരണപ്പെട്ടു. വൈദ്യുതി പ്രഹരത്തിൽ ഇരുവരുടെയും ശരീരം പകുതിയോളം കത്തി കരിഞ്ഞ നിലയിലാണ്. 

മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ‍്‍ച പരിഗണിക്കാൻ മാറ്റി, തിങ്കളാഴ‍്‍ച വരെ അറസ്റ്റ് പാടില്ല

കെഎസ്ഇബി അധികൃതർ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് ഇരുവർക്കും അടുത്ത് ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക്  എത്താൻ സാധിച്ചത്. സംഭവം സമയം ശക്തമായ മഴയും ഉണ്ടായിരുന്നു. തുടർ നടപടികൾക്ക് ശേഷം  മൃതദേഹങ്ങൾ സ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് മാറ്റും.

മകന്റെ ആത്മഹത്യയിൽ മനംനൊന്ത് ദമ്പതികൾ കടലിൽ ചാടി ജീവനൊടുക്കി

രാമോശ്വരം: ഒരേയൊരു മകൻ മരിച്ചതിന്റെ ദുഃഖത്തിൽ ദമ്പതികൾ രാമേശ്വരം കടലിൽ ചാടി ആത്മഹത്യ ചെയ്തു. പൊന്നാപുരം സ്വദേശികളായ ​62 കാരൻ ​ഗോവിന്ദരാജ്, ഭാര്യ 59 കാരി ധന എന്നിവരാണ് ജീവനൊടുക്കിയത്. കലക്ടറേറ്റ് ഓഫീസിലെ ജീവനക്കാരനായിരുന്നു ​ഗോവിന്ദരാജ്. സർവ്വോദയ സംഘം ജീവനക്കാരിയായിരുന്നു ധന. 

https://www.asianetnews.com/local-news/court-order-to-give-compensation-for-lorry-owner-when-the-company-reject-insurance-rd90m9

​ഗോവിന്ദരാജിന് അർബുദം ബാധിച്ച വിഷമത്തിൽ നാല് മാസങ്ങൾക്ക് മുമ്പ് ഇവരുടെ മകൻ കനിഷ് പ്രഭാകരൻ ആത്മഹത്യ ചെയ്തിരുന്നു. മകന്റെ മരണം സഹിക്കവയ്യാതെ കഴിയുകയായിരുന്ന ദമ്പതികൾ ജൂൺ മൂന്നിനാണ് രാമേശ്വരത്തേക്ക് പുറപ്പെട്ടത്. രാമേശ്വരത്തെത്തി മുറിയെടുത്ത് താമസിച്ച ദമ്പതികൾ ബന്ധുക്കളെ വിളിച്ച് വിവരമറിയിച്ച ശേഷം കടലിൽ ചാടി ജീവനൊടുക്കുകയായിരുന്നു. പുലർച്ചെ കടലിൽ കുളിക്കാനെത്തിയ ആളുകളാണ് മൃതദേഹം ആദ്യം കണ്ടത്. 

ഉടൻ തന്നെ രാമേശ്വരം പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. ഇരുവരുടെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. ദമ്പതികളുടെ ആത്മഹത്യാക്കുറിപ്പ് ഇവരുടെ വീട്ടിൽ നിന്ന് കണ്ടെത്തി. മകന്റെ പേരിൽ ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങി സ്വത്തുക്കൾ പാവപ്പെട്ടവർക്ക് സഹായം നൽകാൻ ഉപയോ​ഗിക്കണമെന്നാണ് കുറിപ്പിൽ വ്യക്തമാക്കിയിരുന്നചെന്ന് പൊലീസ് പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊട്ടിഘോഷിച്ച് മന്ത്രിയുടെ സിടി സ്കാൻ ഉദ്ഘാടനം, പക്ഷേ പരിക്കേറ്റ രോഗിയെത്തിയപ്പോൾ സ്കാനിംഗ് നടന്നില്ല, ലൈൻസസ് ഇല്ലെന്ന് അധികൃതർ!
സഞ്ജു ഫോമായി, ഇന്ത്യൻ ടീം കപ്പും നേടി, ഇതിൽപ്പരം എന്തുവേണം! 63 ജീവനക്കാർക്ക് 2000 രൂപ സമ്മാനം നൽകി കോട്ടയം സ്വദേശി