
കോഴിക്കോട്: അച്ഛന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു. പാലാഴി മീത്തൽ സ്വദേശി രഞ്ജിത്താണ്
(31) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. പിതാവ് രാജേന്ദ്രൻ റിമാൻഡിലാണ്. മദ്യപാനത്തെ തുടർന്നുള്ള വാക്കേറ്റത്തിനിടെ രാജേന്ദ്രൻ മകനെ കല്ല് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു ഡിസംബർ 24 നായിരുന്നു കേസിന് ആസ്പദമായ സംഭവം.