മകളുടെ വിവാഹ നിശ്ചയം ശനിയാഴ്ച; നാടിനെയാകെ നൊമ്പരപ്പെടുത്തി പിതാവിൻ്റെ മരണം

Published : Sep 03, 2026, 01:28 PM IST
Beypore Man Death

Synopsis

മകളുടെ വിവാഹം ശനിയാഴ്ച നടക്കാനിരിക്കെ പിതാവ് മരിച്ചു. കോഴിക്കോട് ബേപ്പൂർ നടുവട്ടം സ്വദേശി നന്ദകുമാർ ആണ് മരിച്ചത്. 64 വയസ്സായിരുന്നു. അസുഖ ബാധിതനായി ചികിത്സയിലിരിക്കെ ആണ് അന്ത്യം.

കോഴിക്കോട്: മകളുടെ വിവാഹ നിശ്ചയം നടക്കാനിരിക്കെ അച്ഛൻ മരിച്ചു. കോഴിക്കോട് ബേപ്പൂർ നടുവട്ടം സ്വദേശി വിളക്കേരി പറമ്പിൽ നന്ദകുമാർ (64) ആണ് മരിച്ചത്. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. മകൾ ഹൃദ്യയുടെ വിവാഹ നിശ്ചയം മറ്റന്നാൾ നടക്കാനിരിക്കെയാണ് നാടിനെയാകെ നൊമ്പരപ്പെടുത്തിയ മരണം സംഭവിച്ചത്.

സംസ്‌കാരം ഇന്ന് രാവിലെ പത്ത് മണിക്ക് ബേപ്പൂർ ഗോതീശ്വരം ശ്മശാനത്തിൽ നടന്നു. ഭാര്യ: ലത. മകൻ: അശ്വിൻ. സഹോദരങ്ങൾ: വിലാസിനി, ശോഭന, സൂര്യപ്രഭ, സത്യകുമാരി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിളവെടുപ്പിന് രണ്ട് മാസം മാത്രം; വെള്ളരിക്കുണ്ടിൽ കാട്ടുപന്നിക്കൂട്ടം രണ്ടര ഏക്കറോളം ഭൂമിയിലെ കൃഷി നശിപ്പിച്ചു
ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിൻ്റെ ടയർ കുത്തിക്കീറി മരുമകൻ