വഴക്ക് പറഞ്ഞു; വീട്ടിൽ നിന്നും 15 കാരൻ ഇറങ്ങിപ്പോയി, അന്വേഷണത്തിൽ സൈക്കിൾ കണ്ടെത്തി, പരാതിയുമായി കുടുംബം

Published : Nov 01, 2024, 04:21 PM ISTUpdated : Nov 01, 2024, 04:32 PM IST
വഴക്ക് പറഞ്ഞു; വീട്ടിൽ നിന്നും 15 കാരൻ ഇറങ്ങിപ്പോയി, അന്വേഷണത്തിൽ സൈക്കിൾ കണ്ടെത്തി, പരാതിയുമായി കുടുംബം

Synopsis

വഴക്ക് പറഞ്ഞതിനെ തുടർന്ന് വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങിപ്പോയതാണെന്ന് മാതാവ് പറയുന്നു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം.

ആലപ്പുഴ: ആലപ്പുഴയിൽ 15 കാരനെ കാണാതായതായി പരാതി. കായംകുളം പുതുപ്പള്ളി സ്വദേശി ചിന്മയാനന്തിയനെയാണ് കാണാതായത്. സംഭവത്തിൽ കായംകുളം പൊലീസിൽ മാതാപിതാക്കൾ പരാതി നൽകി. വഴക്ക് പറഞ്ഞതിനെ തുടർന്ന് മകൻ വീട്ടിൽ നിന്ന് പിണങ്ങിപ്പോയതാണെന്ന് മാതാവ് പറയുന്നു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. അമ്മ വഴക്കുപറഞ്ഞപ്പോൾ കുട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. അതേസമയം, വീട്ടുകാർ നടത്തിയ തെരച്ചിലിൽ കുട്ടിയുടെ സൈക്കിൾ കായംകുളം റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. 

ലോട്ടറിയടിച്ചത് 75 ലക്ഷം, തുക കൈപ്പറ്റിയത് ഏതാനും ദിവസങ്ങൾക്ക് മുന്‍പ്; പിന്നാലെ 75കാരന് ദാരുണാന്ത്യം

സ്കൂട്ടറിൽ വന്നയാളെ തടഞ്ഞു, പരിശോധന തുടങ്ങിയതും പൊലീസുകാരെ മര്‍ദ്ദിച്ചു കടക്കാൻ ശ്രമം; പിടിച്ചത് മദ്യക്കടത്ത്

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

മലപ്പുറത്ത് ബാറിൽ യുവാവിന്‍റെ ആക്രമണം, രണ്ട് ജീവനക്കാര്‍ക്ക് കുത്തേറ്റു, മദ്യകുപ്പികളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു
കൊണ്ടോട്ടിയിലെ വൻ എംഡിഎംഎ വേട്ട; ഒരാള്‍ കൂടി പിടിയിൽ, അറസ്റ്റിലായത് എംഡിഎംഎ വിൽക്കാനുള്ള ശ്രമത്തിനിടെ