യാക്കോബ് കടയിലേക്ക് തിരിയുന്നതിനിടെ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. 

എറണാകുളം: ലോട്ടറി അടിച്ച തുക കൈപറ്റി ഒരാഴ്ച പിന്നിടുന്നത് മുൻപ് ഭാ​ഗ്യശാലിയ്ക്ക് ദാരുണാന്ത്യം. കടയിരുപ്പ് ഏഴിപ്രം മനയത്ത് വീട്ടിൽ യാക്കോബ് ആണ് അപകടത്തില്‍ മരിച്ചത്. എഴുപത്തി അഞ്ച് വയസായിരുന്നു. മൂന്ന് മാസം മുന്‍പ് ആയിരുന്നു ഇദ്ദേഹത്തിന് സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചത്. മൂന്നാഴ്ച മുന്‍പ് തുക യാക്കോബ് കൈപറ്റുകയും ചെയ്തിരുന്നു. ഇതിനിടെ ആയിരുന്നു കുടുംബത്തെ ഒന്നാകെ സങ്കടത്തിലാഴ്ത്തി അപകടമുണ്ടായത്. 

കോലഞ്ചേരിക്ക് സമീപം മൂശാരിപ്പടിയില്‍ തിങ്കളാഴ്ച വൈകിട്ടാണ് അപകടം നടന്നത്. മൂശാരിപ്പടിയില്‍ നിന്നും വരികയായിരുന്ന യാക്കോബ് കടയിലേക്ക് തിരിയുന്നതിനിടെ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇരുപത്തി ഒന്‍പതാം തീയതി മരണത്തിന് കീഴടങ്ങുകയായിരുന്നു. കാര്‍ ഷോറൂം ജീവനക്കാരനായിരുന്നു യാക്കോബ്. 

Kerala Lottery : ഇന്നത്തെ ഭാ​ഗ്യശാലി ആര് ? ഏത് ജില്ലയിൽ ? അറിയാം നിർമൽ ലോട്ടറി ഫലം

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന കേരള ഭാഗ്യക്കുറിയാണ് സ്ത്രീ ശക്തി. നാല്പതി രൂപയാണ് ഒരു ലോട്ടറി ടിക്കറ്റിന്‍റെ വില. ഒന്നാം സമ്മാനം 75 ലക്ഷം ലഭിക്കുമ്പോള്‍, രണ്ടാം സമ്മാനാര്‍ഹന് പത്ത് ലക്ഷം രൂപയാണ് ലഭിക്കുക. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം