പാലക്കാട് പ്ലാസ്റ്റിക് ഗോഡൗണിൽ തീപിടിച്ചു, കുടുങ്ങിയവരെ രക്ഷിച്ചു, സ്ഥാപനങ്ങൾ ചട്ടങ്ങൾ ലംഘിച്ചെന്ന് ആരോപണം

By Web TeamFirst Published Sep 9, 2021, 5:56 PM IST
Highlights

അതിനിടെ തീപിടിത്തമുണ്ടായ സ്ഥാപനം പ്രവർത്തിച്ചത് ചട്ടങ്ങൾ ലംഘിച്ചാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു

പാലക്കാട്: പാലക്കാട് ജില്ലയിലെ പുതുനഗരത്ത് പ്ലാസ്റ്റിക് ഗോഡൗണിൽ തീപിടിത്തം. പ്ലാസ്റ്റിക് വേസ്റ്റ് സംസ്കരണ കമ്പനിക്കാണ് തീപിടിച്ചത്. തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമം തുടരുകയാണ്. അതിനിടെ കെട്ടിടത്തിന് അകത്ത് കുടുങ്ങിയ രണ്ടു സ്ത്രീ ജീവനക്കാരെ രക്ഷിച്ച് പുറത്തെത്തിച്ചു. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തുണ്ട്. 

അതിനിടെ തീപിടിത്തമുണ്ടായ സ്ഥാപനം പ്രവർത്തിച്ചത് ചട്ടങ്ങൾ ലംഘിച്ചാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു. കെട്ടിടത്തിന് അനുമതി ഇല്ലായിരുന്നുവെന്നാണ് ആരോപണം. സ്ഥലം കയ്യേറിയാണ് ഗോഡൗൺ പ്രവർത്തിച്ചിരുന്നതെന്നും പഞ്ചായത്ത് പ്രസിഡൻറ് എസ് ഹംസത്ത് കുറ്റപ്പെടുത്തി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!