കല്ലാച്ചിയിൽ മൊബൈൽ ഷോപ്പിൽ തീ പിടുത്തം; ഐ ഫോണുകൾ ഉൾപ്പെടെ 15 ഫോണുകൾ കത്തിനശിച്ചു

Published : Sep 11, 2025, 04:13 PM IST
mobile shop fire

Synopsis

കല്ലാച്ചിയിൽ മൊബൈൽ ഷോപ്പിലെ തീപിടിത്തത്തില്‍ ഐ ഫോണുകൾ ഉൾപ്പെടെ 15 ഫോണുകൾ കത്തിനശിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് പ്രഥമിക നിഗമനം.

കോഴിക്കോട്: കോഴിക്കോട് കല്ലാച്ചിയിൽ മൊബൈൽ ഷോപ്പിൽ തീപിടിച്ചു. ഐ ഫോണുകൾ ഉൾപ്പെടെ 15 ഫോണുകൾ കത്തിനശിച്ചു. രാവിലെ കട തുറന്നപ്പോഴാണ് തീ പിടുത്തം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രഥമിക നിഗമനം. മൊബൈൽ ഷോപ്പിന് സമീപം ഇന്ന് പുലർച്ചെ ടോറസ് ലോറി ഇടിച്ച് അപകടം ഉണ്ടായിരുന്നു. അപകടത്തില്‍ 11 കെവി ലൈൻ പോസ്റ്റ് തകർന്നിരുന്നു. അതിന് പിന്നാലെയാണ് മൊബൈൽ ഷോപ്പിൽ തീ പിടുത്തം ഉണ്ടായത്.

 

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ