ചേർത്തലയിൽ വർക്ക് ഷോപ്പിൽ തീപിടുത്തം; എട്ട് ലക്ഷം രൂപയുടെ നഷ്ടമെന്ന് ഉടമകൾ

Published : Jul 08, 2025, 08:06 AM IST
Cherthala fire

Synopsis

ചേര്‍ത്തലയില്‍ നിന്നെത്തിയ രണ്ടു യൂണിറ്റ് അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.

ചേര്‍ത്തല:കഴിഞ്ഞദിവസം പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ ഫര്‍ണീച്ചര്‍ വര്‍ക്ക്‌ഷോപ്പ് കത്തിനശിച്ചു. വയലാര്‍ ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ് കൊല്ലപ്പളളിയില്‍ പ്രവര്‍ച്ചിച്ചിരുന്ന പിഎ ഫര്‍ണീച്ചര്‍ വര്‍ക്ക്‌ഷോപ്പിലാണ് തീപിടുത്തമുണ്ടായത്. ഇവിടെയുണ്ടായിരുന്ന തടിയുപകരണങ്ങളും തടിയുമടക്കം കത്തിയമര്‍ന്നു.

എട്ടു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കളവംകോടം കുറവന്‍പറമ്പില്‍ മഹേഷിന്റെയും ചാണിയില്‍ ബിനീഷിന്റെയും ഉടമസ്ഥതിയിലുള്ളതാണ് വര്‍ക്ക്‌ഷോപ്പ്. ചേര്‍ത്തലയില്‍ നിന്നെത്തിയ രണ്ടു യൂണിറ്റ് അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. വൈദ്യുത ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് കാരണമെന്നാണ് കണക്കാക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി പരിശോധന; 380 ഗ്രാം കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ