
കോട്ടയം: മുണ്ടക്കയത്ത് എക്സൈസ് പരിശോധനയിൽ 1.4 കിലോഗ്രാം കഞ്ചാവുമായി ഹരികൃഷ്ണൻ എന്നയാളെ പിടികൂടി. ഒഡീഷയിൽ നിന്ന് വൻ തോതിൽ കഞ്ചാവ് സംസ്ഥാനത്ത് എത്തിച്ച് മുണ്ടക്കയത്തും സമീപ പ്രദേശങ്ങളിലും മൊത്തമായും ചില്ലറയായും വിൽപ്പന നടത്തി വന്നിരുന്ന ഇയാൾ അഘോരി എന്നാണ് അറിയപ്പെട്ടിരുന്നത്. എക്‌സൈസ് സൈബർ സെല്ലിന്‍റെ സഹായത്തോടെ കാഞ്ഞിരപ്പള്ളി എക്‌സൈസ് ഇൻസ്‌പെക്ടർ സുധി കെ സത്യപാലന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
പ്രിവന്‍റീവ് ഓഫീസർമാരായ അരുൺകുമാർ ഇ സി, സുരേഷ് കുമാർ കെ എൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷൈജു പി എ, വിശാഖ് കെ വി, സനൽ മോഹൻദാസ്, അമൽ പി എം, ആനന്ദ് ബാബു, രതീഷ് ടി എസ്, നിയാസ് സി ജെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ മീര എം നായർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജോഷി എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു. അതേസമയം, ആലുവയിൽ 1.2 കിലോഗ്രാം കഞ്ചാവുമായി മുപ്പത്തടം സ്വദേശി സുകേഷ് അറസ്റ്റിലായി. ആലുവ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ കെ എസ് പ്രമോദിന്‍റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് കഞ്ചാവ് കണ്ടെടുത്തത്. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ എ ബി സജീവ് കുമാർ, പി കെ ഗോപി, പ്രിവന്‍റീവ് ഓഫീസർമാരായ അരുൺ കുമാർ എം എം, പ്രശാന്ത് കെ എസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രദീപ് കുമാർ സി റ്റി എന്നിവർ സംഘത്തിലുണ്ടായിരുന്നു.
പാലക്കാട് പാമ്പാംപള്ളം ടോള്‍ പ്ലാസക്ക് സമീപം നടന്ന വാഹന പരിശോധനയിൽ സ്വകാര്യ ബസിൽ കടത്തിക്കൊണ്ട് വന്ന നാല് കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരാണ് പിടിയിലായത്. ആന്ധ്രപ്രദേശ് സ്വദേശി പൂർണ്ണ ചന്ദ്ര (30), ഉത്തർപ്രദേശ് സ്വദേശി രാഹുൽ ശർമ (29) എന്നിവരാണ് പിടിയിലായത്. പാലക്കാട് എക്സൈസ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ അജയകുമാർ ടാസ്ക് ഫോഴ്‌സിലെ ഒറ്റപ്പാലം റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ വിപിൻദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രിവന്‍റീവ് ഓഫീസർ(ഗ്രേഡ്)മാരായ പ്രമോദ്, മാസിലാ മണി ടാസ്ക് ഫോഴ്‌സിലെ സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ലൂക്കോസ്, പ്രിവന്‍റീവ് ഓഫീസർ(ഗ്രേഡ്) പ്രേംകുമാർ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.