മീനുമായി കുളച്ചലിൽ നിന്ന് മംഗലാപുരത്തേക്ക്, ലോറിയിൽ തീയും പുകയും, ഡ്രൈവർ ഉടൻ പുറത്തിറങ്ങി, അത്യാഹിതം ഒഴിവായി

Published : Nov 05, 2023, 10:10 AM IST
 മീനുമായി കുളച്ചലിൽ നിന്ന് മംഗലാപുരത്തേക്ക്, ലോറിയിൽ തീയും പുകയും, ഡ്രൈവർ ഉടൻ പുറത്തിറങ്ങി, അത്യാഹിതം ഒഴിവായി

Synopsis

ലോറിയിലുണ്ടായിരുന്ന മീൻ മറ്റൊരു വാഹനമെത്തിച്ച്  മംഗലാപുരത്തേക്ക് കൊണ്ടുപോയി

തിരുവനന്തപുരം: മീൻ കയറ്റിവന്ന കണ്ടെയ്നർ ലോറിക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി. വിവരമറിഞ്ഞ് വിഴിഞ്ഞം ഫയർഫോഴ്സ് എത്തി തീ അണച്ചു. ഇന്നലെ  വൈകുന്നേരം മൂന്നരയോടെ ബൈപ്പാസിൽ കോവളം ജംഗ്ഷന് സമീപമായിരുന്നു സംഭവം. 

കുളച്ചലിൽ നിന്ന് മംഗലാപുരത്തേക്ക് മീനുമായി പോവുകയായിരുന്ന ലോറിയുടെ എൻജിൻ ഭാഗത്താണ് തീ പടർന്നത്. കാബിനുള്ളിലേക്ക് ശക്തമായ രീതിയിൽ പുക വരുന്നത് ശ്രദ്ധയിൽപ്പെട്ട  ഡ്രൈവറും  സഹായിയും വാഹനം നിർത്തി പുറത്തേക്ക് ഇറങ്ങി മാറിയതിനാൽ അത്യാഹിതം ഒഴിവായി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞത്ത് നിന്നെത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ വെള്ളമൊഴിച്ച് തീ കെടുത്തി. 

രണ്ട് കാലുകളും ഒരു കൈയുമില്ല, വെല്ലുവിളികളോട് പൊരുതി അപ്പു മിസ്റ്റർ ആലപ്പിയായി, ഇനി വീൽചെയറിൽ മുന്നോട്ട്

ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് നിഗമനം. കന്യാകുമാരി കരിങ്കൽ സ്വദേശി ജഗന്റെ ഉടമസ്ഥതയിലുള്ള കണ്ടെയ്നർ ലോറിയിലാണ് തീ പിടിച്ചത്. ലോറിയിലുണ്ടായിരുന്ന മീൻ മറ്റൊരു വാഹനമെത്തിച്ച്  മംഗലാപുരത്തേക്ക് കൊണ്ടുപോയി.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിചാരണക്കോടതിക്കെതിരെ അതിജീവിതയുടെ കുറിപ്പ് ച‍ർച്ചയാവുന്നതിനിടെ പൾസർ സുനിയെ അധോലോക നായകനാക്കിയുളള റീലുകൾ വൈറൽ
സിയോൺകുന്നിൽ കണ്ടപ്പോൾ തന്നെ പരുങ്ങൽ, പിന്നെ മുങ്ങാൻ ശ്രമം, ക്രിസ്തുമസ് പുതുവത്സര സ്പെഷ്യൽ ഡ്രൈവിൽ പിടിച്ചത് 20 ലിറ്റര്‍ ചാരായം